Browsing: Kerala

സക്കീറിന്റെ താളമേളത്തിന്റെ അരങ്ങേറ്റം ക്ഷേത്രവേദിയില്‍

മലപ്പുറം- ചെണ്ടക്കൊട്ടിന്റെ അരങ്ങേറ്റത്തിനായി മലപ്പുറത്തെ ഓട്ടോഡ്രൈവർ സക്കീറിന് ക്ഷേത്രവേദി ഒരുക്കി കൊടുക്കുകയാണ് ഭാരവാഹികൾ. നാൽപ്പത്തിയേഴാം വയസിൽ ചെണ്ടക്കൊട്ടിൽ അരങ്ങേറ്റം നടത്താനൊരുങ്ങുന്നതിന്റെ ആവേശത്തിനിടയിലും ക്ഷേത്ര വേദിയിൽ കൊട്ടിക്കയറാനാകുന്നതിന്റെ ആഹ്ലാദവുമുണ്ട് സക്കീറിന്. മലപ്പുറം കരുവാരക്കുണ്ട് ശ്രീ ചെരുമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിലാണ് സക്കീറിന്റെ അരങ്ങേറ്റം. ചെറുപ്പത്തിലേ ചെണ്ടകൊട്ട് ആസ്വദാകനായ സക്കീര്‍ ചെണ്ടക്കാരനാകണമെന്ന ആഗ്രഹത്തിന്മേല്‍ രണ്ട് വര്‍ഷം മുമ്പാണ് പരിശീലനത്തിനായി ഇറങ്ങിയത്. വയസ്സിന്റെ പരിമിതികളെ മറികടന്ന് ചെണ്ടകൊട്ടി കലാരംഗത്തേക്ക് പ്രവേശിക്കാന്‍ ഇസ്ലാം മതവിശ്വാസിയായ സക്കീറിന് അവസരം കൊടുത്തിരിക്കുകയാണ് കരുവാരക്കുണ്ട് ശ്രീ ചെരുമ്പ് മുത്തപ്പന്‍ ക്ഷേത്രം.

കുടുബത്തിന്റെ ഏക ആശ്രയമായ സക്കീര്‍ ജോലിക്ക് ശേഷം സമയം കണ്ടെത്തിയാണ് പരിശീലനം നടത്തിയിരുന്നത്. കുട്ടിക്കാലം മുതലേ കലാപരമായ ആസ്വാദനമുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി പരിശീലനം തുടങ്ങയത് അയല്‍വാസിയായ കലാകാരനില്‍ നിന്നാണ്. പിന്നീട് ഗുരുക്കന്മാരോടൊപ്പം തുടരുകയായിരുന്നു.

ഈ പ്രായത്തില്‍ വീണ്ടും ചെണ്ടക്കൊട്ടി തുടങ്ങാനാവില്ലെന്ന് പലരും പറഞ്ഞിരുന്നെന്നും പക്ഷെ അതാണ് പഠിക്കാന്‍ കൂടുതല്‍ പ്രേരണയായി മാറിയെന്നും സക്കീര്‍ പറഞ്ഞു. ചെണ്ടയുടെ താളം കേട്ടുനിന്നുളള ആസ്വാദനത്തിലൂടെ അത് പഠിക്കാനുള്ള ഇഷ്ടം കൂട്ടിയെന്നും പിന്നീട് ആ സ്വപ്നം അദ്ദേഹത്തെ പൊതുവേദിയില്‍ അവതരിപ്പിക്കുന്ന കലാകാരനുമാക്കി മാറ്റി. പഞ്ചാരി മുതല്‍ പാണ്ടിമേളം വരെയുളള സമ്പ്രദായങ്ങല്‍ ചെണ്ടക്ക് ഉളള സ്ഥാനം ഉറപ്പാക്കുമ്പോള്‍, സക്കീറിന്റെ പരിശ്രമം ഒരു കലാപ്രേമിയുടെ നേട്ടമായി മാറുന്നു.

ക്ഷേത്രങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ ചിഹ്നമാണെന്നും ക്ഷേത്രത്തിലെ പരിപാടികളില്‍ എല്ലാ മതവിഭാഗക്കാരും സജീവമായി പങ്കെടുക്കാറുണ്ടെന്നും പൊലിമ സംസ്‌കാരിക വേദി കണ്‍വീനര്‍ അപ്പുണ്ണി മനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു മുസ്ലിം പെണ്‍കുട്ടി ശിങ്കാരിമേളം പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അതിനുള്ള സൗകര്യങ്ങളും ചെയ്ത് കൊടുക്കും. നാടിന്റെ ഒത്തൊരുമയാണ് ക്ഷേത്രത്തിന്റെ ഐശ്വര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തതായി തായമ്പക പഠിക്കണമെന്നാണ് സക്കീറിന്റെ ലക്ഷ്യം.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി പുരോഹിതനെയടക്കം വി.എച്ച്.പി ആക്രമിച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജാണ് ജോലിചെയ്യാന്‍ ഭയമായതിനാല്‍ സ്ഥലം മാറ്റത്തിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്

മാനസിക രോഗ ചികിത്സയുടെ മരുന്നുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നിനും വേണ്ടി ഡോക്ടറുടെ വ്യാജ കുറിപ്പടി നിര്‍മ്മിച്ച നിക്‌സന്‍ (31) സനൂപ് (36) എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു

ആശ വർക്കർമാരുടെ സമരം ന്യായമാണെന്ന് പ്രതിപക്ഷം. സര്‍ക്കാറിന് സമരക്കാരോട് പുച്ഛമാണ്. സമരം തീര്‍പ്പാക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നു

കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയാതെ തിരിച്ചെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാണ് കൂടിക്കാഴ്ചക്കുള്ള അനുമതി തേടിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തെ വീണാ ജോര്‍ജ് വിമര്‍ശിച്ചു

ആശാ പ്രവർത്തകരായ എം.എ ബിന്ദു, കെ.പി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് ആദ്യഘട്ടത്തില്‍ നിരാഹാര സമരത്തിനിരിക്കുന്നത്

തിരുവനന്തപുരം- സംസ്ഥാന തലസ്ഥാനത്ത് സമരം ചെയ്യുന്ന ആശ വർക്കേഴ്സിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ. ആശ വർക്കേഴ്സിന് ഹോണറേറിയം അനുവദിക്കുന്നതിനായി നിശ്ചയിച്ച പത്തു മാനദണ്ഡങ്ങളിൽ ഏഴും പിൻവലിക്കാൻ സർക്കാർ…

മഞ്ചേശ്വരം: കാസർകോട് ഹൊസങ്കടി വാമഞ്ചൂരിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ തൽക്ഷണം മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിങ്കളാഴ്ച രാത്രി…