Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 30
    Breaking:
    • ഫ്ലൈ ദുബായ് വിമാനത്തില്‍ ആക്രമിക്കപ്പെട്ട പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്
    • ഫ്‌ളൈ ദുബായ് വിമാനം തകർക്കാൻ ശ്രമം: കോ-പൈലറ്റ് ഒമാൻ പൗരനെന്ന് ഇസ്രായേലി മാധ്യമം
    • ഫ്ലൈ ദുബായ് വിമാനം തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു: പൈലറ്റിനും കോ-പൈലറ്റിനും പരിക്ക്
    • സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി
    • റിയാദ് ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപണ്‍ ഹൗസ്,സഹായങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഫ്‌ളൈ ദുബായ് വിമാനം തകർക്കാൻ ശ്രമം: കോ-പൈലറ്റ് ഒമാൻ പൗരനെന്ന് ഇസ്രായേലി മാധ്യമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/09/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബായ് വിമാനം ആകാശത്തുവെച്ച് തകർക്കാൻ ശ്രമിച്ച കോ-പൈലറ്റ് ഒമാൻ പൗരനാണെന്ന് ഇസ്രായേലി ചാനൽ 14 വെളിപ്പെടുത്തി. 150-ഓളം ഇസ്രായേലികൾ ഉൾപ്പെടെ 180 യാത്രക്കാരുമായി പറന്ന എഫ്.ഇസഡ് 1073 (FZ 1073) വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റും കോ-പൈലറ്റും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    കോ-പൈലറ്റ് വിമാനം തകർക്കാനും ഗതിമാറ്റാനും ശ്രമിച്ചെങ്കിലും, യാത്രക്കാരുടെ സഹായത്തോടെ പൈലറ്റ് ഇയാളെ കീഴടക്കുകയായിരുന്നു. തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും ഗതിമാറുകയും ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് വിമാനം പതിച്ചതായാണ് ഡാറ്റ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് വിമാനം മനഃപൂർവം തകർക്കാൻ ശ്രമിച്ചതാണെന്ന് ഉറപ്പിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും അധികൃതർ വ്യക്തമാക്കി.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    കോക്പിറ്റിൽ വെച്ച് ആക്രമണത്തിനിരയായ യു.എ.ഇ സ്വദേശിയായ പൈലറ്റ് കഴുത്തിന് പരിക്കേറ്റ നിലയിൽ പുറത്തുവന്ന് സഹായത്തിനായി അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ യാത്രക്കാർ ഓടിയെത്തി ഒമാനി കോ-പൈലറ്റിനെ ബലമായി കീഴ്പ്പെടുത്തുകയും പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കുകയുമായിരുന്നു.

    തബൂക്ക് എയർപോർട്ടിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ പരിക്കേറ്റ പൈലറ്റിനും കോ-പൈലറ്റിനും വിമാനത്തിനുള്ളിൽ വെച്ച് പ്രഥമശുശ്രൂഷ നൽകുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

    അതേസമയം, യാത്രക്കാരെ ടെൽ അവീവിലേക്ക് എത്തിക്കുന്നതിനായി തബൂക്കിലേക്ക് രണ്ട് ബദൽ വിമാനങ്ങൾ അയച്ചതായി ഫ്‌ളൈ ദുബായ് അറിയിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഫ്‌ളൈ ദുബായ് അഭ്യർത്ഥിച്ചു.

    بالفيديو: أول لقطات من داخل طائرة «فلاي دبي» توثق لحظات ذعر الركاب أثناء هبوط حاد إلى 15 ألف قدم

    ******

    صحيفة المرصد: أظهرت لقطات متداولة من داخل رحلة «فلاي دبي» المتجهة من دبي إلى تل أبيب حالة من الذعر بين الركاب، بالتزامن مع انخفاض الطائرة بشكل حاد وفقدانها نحو 15 ألف قدم.… pic.twitter.com/9cZWOaMibS

    — صحيفة المرصد (@marsdnews24) September 30, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FlyDubai Israel Saudi arabia
    Latest News
    ഫ്ലൈ ദുബായ് വിമാനത്തില്‍ ആക്രമിക്കപ്പെട്ട പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്
    30/09/2026
    ഫ്‌ളൈ ദുബായ് വിമാനം തകർക്കാൻ ശ്രമം: കോ-പൈലറ്റ് ഒമാൻ പൗരനെന്ന് ഇസ്രായേലി മാധ്യമം
    30/09/2026
    ഫ്ലൈ ദുബായ് വിമാനം തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു: പൈലറ്റിനും കോ-പൈലറ്റിനും പരിക്ക്
    30/09/2026
    സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി
    30/09/2026
    റിയാദ് ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപണ്‍ ഹൗസ്,സഹായങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാം
    30/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.