Browsing: Kerala

പാദപൂജ സംബന്ധിച്ച വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുന്നു. അതിനായി പൊതുമാനദണ്ഡം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

നിപ്പ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിക്ക് ദാരുണാന്ത്യം.

ഈന്തപ്പഴത്തിൻ്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് നാട്ടിലെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി സഞ്ജു അടക്കം 4 പേരെ പൊലീസ് പിടികൂടിയിരുന്നു. വിപണിയിൽ ഇതിന് രണ്ടരക്കോടിയോളം രൂപ വില വരും. സംസ്‌ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ

ഭാരതീയ ജനതാ പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യാനിരിക്കെ ബിജെപിയില്‍ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നുവെന്ന് വിലയിരുത്തല്‍

പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അജ്മാനിൽ നിര്യാതനായി. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ് അഫ്നാസ്. എട്ട് വർഷമായി അജ്മാനിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്.

കുറഞ്ഞ സമയമായ രണ്ട് മാസം കൊണ്ട് എങ്ങനെയാണ് സർവേ പൂർത്തീകരിക്കുക എന്ന് അക്കാദമിക് സമൂഹവും സംശയം ഉന്നയിക്കുന്നുണ്ട്.

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് സ്വന്തമാക്കി. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാമനായിരുന്ന ജോൺ ഷിനോജ് പുതിയ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം സ്വദേശി ഹരിഷികൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയ മൂന്നാം റാങ്കും നേടി.

കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു

തിരുവനന്തപുരം- കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ നിശ്ചലമായി കേരളം. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നിർത്തിയതോടെ…