Browsing: Iran

ഇസ്രായില്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത

ടെൽഅവീവ്- ഇസ്രായേൽ സൈന്യത്തിന് ചാരവൃത്തി, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ നിർണായക സേവനങ്ങൾ നൽകുന്ന ബിയർ ഷെവയിലെ മൈക്രോസോഫ്റ്റ് കേന്ദ്രത്തിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. കേന്ദ്രം പൂർണമായും കത്തിച്ചാമ്പലായതായി…

ഡ്രോണുകള്‍ നിറച്ച, ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെതാണെന്ന് സംശയിക്കുന്ന ട്രക്കിനെ ഇറാന്‍ ഇന്റലിജന്‍സ് പിന്തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറാന്‍ ഇന്റലിജന്‍സ് വാഹനങ്ങള്‍ ഹൈവേയില്‍ ട്രക്കിനെ പിന്തുടരുകയും വളയുകയും നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചു.

ഹോളോണ്‍ പ്രദേശത്ത് വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് താമസക്കാര്‍ ആരും അവശേഷിച്ചിട്ടില്ലെന്നും പ്രദേശം പൂര്‍ണമായും തകര്‍ന്നതായും വീഡിയോ വ്യക്തമാക്കുന്നു

ഗുഷ് ഡാന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിച്ച മിസൈലുകള്‍ ഇസ്രായിലിനെതിരെ മുമ്പ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ ഇനം മിസൈലുകളാണെന്നും അവ ക്ലസ്റ്റര്‍ ബോംബുകള്‍ക്ക് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായില്‍ സൈന്യം സമ്മതിച്ചതായി മാരിവ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിലവിലുള്ള സൈനിക നടപടികള്‍ ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ ഏറ്റുമുട്ടലിന് ഇസ്രായില്‍ വലിയ വില നല്‍കേണ്ടിവരും. അതില്‍ സാധാരണക്കാരുടെ മരണവും പരിക്കുകളും ഉള്‍പ്പെടും.ഇറാനില്‍ ആര്‍ക്കും പരിരക്ഷയില്ലെന്ന്, ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് പുറത്ത് നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. വാചാടോപം കുറക്കണമെന്നും പ്രവൃത്തികളെ സ്വയം സംസാരിക്കാന്‍ അനുവദിക്കണമെന്നും നെതന്യാഹു പറഞ്ഞു.

വാഷിങ്ടൺ: ഇസ്രായിൽ – ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാൻ വിദേശാര്യമന്ത്രി അബ്ബാസ് അറാഗ്ഷിയെ പലതവണ വിളിച്ചതായി റിപ്പോർട്ട്. ആക്രമണം നിർത്തി…

ഈ സഹചര്യത്തിൽ സൈനിക ഇടപെടലിനെതിരെ വാഷിംഗ്ടണ് ഞങ്ങൾ പ്രത്യേകമായി മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞു.

മസ്‌കറ്റ്- ഇസ്രായില്‍-ഇറാന്‍ യുദ്ധ പ്രതിസന്ധിയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഒമാന്‍ സ്വദേശികളെ തിരിച്ചെത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം തെഹ്‌റാനിലെ ഒമാന്‍ എംബസിയുമായും ഇറാന്‍…

ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണം നടത്തിയതായി ഇറാന്‍ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ഖന്ദാബിലെ ഗവേഷണ റിയാക്ടറിനും ഘനജല സമുച്ചയത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ പുതിയ ലംഘനമാണെന്ന് ഓര്‍ഗനൈസേഷന്‍ പറഞ്ഞു