ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രായിലില്‍ യുദ്ധവിമാന ഇന്ധന ഉല്‍പാദന കേന്ദ്രങ്ങളും ഊര്‍ജ വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്നാണ് റെവല്യൂനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞത്.
Browsing: Iran
തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം തുടരുകയാണ്.
ഹൈഫയുടെ കിഴക്കുള്ള തമ്രയിൽ റോക്കറ്റുകൾ പതിച്ച് ഒരാൾ മരിച്ചതായും പതിനാല് പേർക്ക് പരിക്കേറ്റതായും ഇസ്രായിൽ എമർജൻസി സർവീസ് അറിയിച്ചു.
ഇന്ന് രാത്രി സംഭവിക്കുന്നത് തടയാൻ കഴിയാത്തതെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ ഉദ്യോഗസ്ഥനും. ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യ കടന്നുപോകുന്നത് ഭയാശങ്കകളിലൂടെ.
ഒമാനില്‍ വച്ച് നടക്കാനിരുന്ന ഇറാന്‍-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി
ഇറാൻ ഭരണകൂടത്തിന്റെ ഓരോ സ്ഥലങ്ങളും ആക്രമിക്കുമെന്നും അധികം വൈകാതെ തന്നെ തെഹ്‌റാന്റെ ആകാശം ഇസ്രായിൽ വിമാനങ്ങൾ കയ്യടക്കുമെന്നും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കുന്ന കാര്യം ഇറാന്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാര്‍ലമെന്റിന്റെ സുരക്ഷാ സമിതി അംഗമായ ഇസ്മായില്‍ കൗസരി പറഞ്ഞു
ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ സൗദിയില്‍ കുടുങ്ങിയ 76,000 ഓളം വരുന്ന ഇറാന്‍ തീര്‍ഥാടകരുടെ മടക്കയാത്രക്ക് സൗദി ഹജ്, ഉംറ മന്ത്രാലയം ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം മക്കയിലും മദീനയിലുമുള്ള ഇറാന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും സേവനങ്ങളും നല്‍കാനും അവരുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ഹജ്, ഉംറ മന്ത്രാലയം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്ക പങ്കാളിയാണെന്ന് യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ ഇറാന്‍ ആരോപിച്ചു. ഇത് അമേരിക്ക നിഷേധിച്ചു. ഇറാന്‍ യുദ്ധത്തിന് തയാറെടുക്കുകയായിരുന്നെന്നും ഇസ്രായിലിന്റെ ആക്രമണങ്ങള്‍ ദേശീയ സംരക്ഷണത്തിന്റെ പ്രവൃത്തിയായിരുന്നെന്നും യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞു.
ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാന്‍ വ്യോമമേഖല അടച്ചതിനാല്‍ മടക്കയാത്ര തടസ്സപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സേവനങ്ങളും നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഹജ്, ഉംറ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.