ഇറാന്, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ സൗദിയില്‍ കുടുങ്ങിയ 76,000 ഓളം വരുന്ന ഇറാന് തീര്‍ഥാടകരുടെ മടക്കയാത്രക്ക് സൗദി ഹജ്, ഉംറ മന്ത്രാലയം ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ നിര്‍ദേശാനുസരണം മക്കയിലും മദീനയിലുമുള്ള ഇറാന് തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും സേവനങ്ങളും നല്‍കാനും അവരുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ഹജ്, ഉംറ മന്ത്രാലയം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
Browsing: Iran
ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്ക പങ്കാളിയാണെന്ന് യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ ഇറാന് ആരോപിച്ചു. ഇത് അമേരിക്ക നിഷേധിച്ചു. ഇറാന് യുദ്ധത്തിന് തയാറെടുക്കുകയായിരുന്നെന്നും ഇസ്രായിലിന്റെ ആക്രമണങ്ങള്‍ ദേശീയ സംരക്ഷണത്തിന്റെ പ്രവൃത്തിയായിരുന്നെന്നും യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞു.
ഇറാന്, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാന് വ്യോമമേഖല അടച്ചതിനാല്‍ മടക്കയാത്ര തടസ്സപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സേവനങ്ങളും നല്കാന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ഹജ്, ഉംറ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
ഏതെങ്കിലും സൈനിക, ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ ഭൂപ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും സൗദി വ്യക്തമാക്കി.
ഇസ്രായിലില്‍ സുരക്ഷിതമായ ഒരു സ്ഥലം പോലും ഉണ്ടാകില്ലെന്നും ഞങ്ങളുടെ പ്രതികാരം വേദനാജനകമായിരിക്കുമെന്നും മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് പറഞ്ഞു.
പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടിയതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇസ്രായിൽ നഗരമായ ടെൽ അവീവിൽ മിസൈൽ പതിച്ചതായി ഇസ്രായിൽ മാധ്യമങ്ങൾ സ്ഥിരീകരിച്ചു
ഇസ്രായിലും അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്ന നിലക്കുള്ള പ്രസ്താവനകളും അവലംബിച്ചാണ് ദിവസങ്ങളോളം നീണ്ടുനിന്ന പദ്ധതി നടപ്പാക്കിയതെന്ന് ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു
ഇറാനും ഇസ്രായിലും അടിയും തിരിച്ചടിയും തുടരുന്നത് മേഖലാ രാജ്യങ്ങളെയാകെ ബാധിക്കും. സംഘര്‍ഷം മൂര്‍ഛിക്കുന്നത് മേഖലയില്‍ വിമാന ഗതാഗതവും വിദേശ വ്യാപാരവും ചരക്ക് നീക്കവും പ്രതിസന്ധിയിലാക്കും
ജിദ്ദ – ഇറാനെതിരായ ഇസ്രായിലിന്റെ നഗ്നമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായില്‍ ആക്രമണം ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുമെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും…