Browsing: Iran

ഇറാനില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണവും സമഗ്രവുമയ നിയന്ത്രണം ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ലെബനനിൽ ഹിസ്ബുല്ല പ്രവർത്തകർക്കെതിരെ ഇസ്രായേൽ നടത്തിയ പേജർ സ്ഫോടനത്തെക്കാൾ വലിയ ആക്രമണം ഇറാനിൽ നടത്തുമെന്ന ഭീഷണിയെ തുടർന്ന്, ആശയവിനിമയ നെറ്റ്‌വർക്കുകളുമായോ പൊതു ആശയവിനിമയ സംവിധാനങ്ങളുമായോ ബന്ധിപ്പിച്ച ഉപകരണങ്ങൾ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷാ സംഘങ്ങളും ഉപയോഗിക്കുന്നത് ഇറാൻ സൈബർ സുരക്ഷാ കമാൻഡ് വിലക്കി. വിവര സുരക്ഷ വർധിപ്പിക്കാനും സെൻസിറ്റീവ് ഡാറ്റ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് ഇറാനിലെ മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർക്കുക,” ഇസ്രായേൽ കാറ്റ്‌സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് നൽകിയ വാർത്തയിലാണ് ഇക്കാര്യമുള്ളത്.

മസ്‌കത്ത്- ഇസ്രാഈല്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഇറാനില്‍ കുടുങ്ങിപ്പോയ ഒമാന്‍ സ്വദേശികളില്‍ 313 പേര്‍ ഇതിനകം തിരിച്ചെത്തിയതായി അധികൃതര്‍. ഇറാനിലെ ബന്ദര്‍ അബ്ബാസ് വഴിയാണ് തിങ്കളാഴ്ച രാത്രിയോടെ…

വാഷിംഗ്ടണ്‍ – ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാറില്‍ ഒപ്പുവെക്കേണ്ടതായിരുന്നുവെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇറാന് ഒരു ആണവായുധം ഉണ്ടാകാന്‍ കഴിയില്ല… ഞാന്‍ അത് പലതവണ പറഞ്ഞിട്ടുണ്ട്! എല്ലാവരും ഉടന്‍ തെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം! – ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ പുറത്തുപോകണമെന്ന യു.എസ് പ്രസിഡന്റിന്റെ ട്വീറ്റ് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് അക്കൗണ്ടുകളും റീട്വീറ്റ് ചെയ്തു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ നൂറുകണക്കിന് ചാവേര്‍ ഡ്രോണുകളുടെ വീഡിയോ ഇറാനിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു. എയ്റോസ്പേസ് ഫോഴ്സിന്റെ തുരങ്കങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന നിരവധി മിസൈലുകളും നൂതന ഡ്രോണുകളും വീഡിയോയില്‍ കാണിച്ചു.

റെസ്‌റ്റോറന്റ് അധികൃതര്‍ സംഘര്‍ഷം ചൂഷണം ചെയ്യുകയാണെന്നും വിവാദപരമായ വിനോദസഞ്ചാര കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയാണെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി

തങ്ങളുടെ ഗവണ്‍മെന്റിനെ കുറിച്ച ഇറാനികളുടെ ധാരണ മാറിയിട്ടുണ്ട്. ഭരണകൂടം തങ്ങള്‍ വിചാരിച്ചതിലും വളരെ ദുര്‍ബലമാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ അത് തിരിച്ചറിഞ്ഞു

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യൻ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിക്കുന്നത് തുടങ്ങി.

ടെൽഅവീവ്- ഹൈഫയെയും ടെൽ അവീവിനെയും ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയൊരു തരംഗം തൊടുത്തുവിട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ…