ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന്‍ പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന്‍ ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.
Browsing: Iran
ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി രാവിലെ 8.15 ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ 30 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായിലികളോട് പറഞ്ഞു. ഇറാനില്‍ പുലര്‍ച്ചെ നടത്തിയ അമേരിക്കന്‍ ആക്രമണം ഇസ്രായിലുമായുള്ള പൂര്‍ണ ഏകോപനത്തോടെയാണ് നടത്തിയത്.
ഇറാനെതിരെ എന്തെങ്കിലും ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുകയാണെങ്കിൽ, ആദ്യം അത് തങ്ങളുടെ സൈന്യത്തിനായി 50,000 ശവപ്പെട്ടികൾ തയ്യാറാക്കണം എന്നും ഇറാൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രായില്‍ ആക്രമണം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നു. സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കണം. സംഘര്‍ഷം ഒഴിവാക്കണം. ഇറാനും അന്താരാഷ്ട്ര സമൂഹവും ചര്‍ച്ചാ പ്രക്രിയയിലേക്ക് മടങ്ങണം.
ഇസ്രായില്‍ യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കുചേര്‍ന്നത് മേഖലയെ പ്രവചനാതീതമായ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുമെന്ന ഭീതി ശക്തമായി.
ഫൊർദോ ആണവനിലയത്തിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും മാത്രമാണ് തകർന്നതെന്ന് ഇറാനിലെ ടെലിവിഷൻ, റേഡിയോ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇസ്രായേയിന്റെ എഫ്-36 വിമാനവും വെടിവെച്ചിട്ടതായി ഇറാൻ സൈന്യം പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു
ഇറാനെതിരായ ഇസ്രായില്‍ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്.
മേഖലയിലെ സമാധാന പ്രക്രിയക്ക് ഏറ്റവും ദോഷകരമായ കക്ഷി ഇസ്രായില്‍ ആണ്. സമാധാനം കൈവരിക്കാനുള്ള ഏതൊരു ശ്രമത്തിനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാന പ്രതിബന്ധമാണ്.