ഹുര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന് പ്രഖ്യാപിക്കുകയും കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ഏതാനും എണ്ണ ടാങ്കറുകള്‍ക്കു നേരെ ഇറാന് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതോടെ എണ്ണ, ഗ്യാസ് ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി
Browsing: iran -usa-israel conflict
പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായിലിനെതിരെ ഇറാനെ പിന്തുണച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രംഗത്ത്
യുഎഇയിൽ ദുബൈ ഇൻ്റർ നാഷണൽ എയർപോർട്ട്, മക്തൂം ഇൻ്റർ നാഷണൽ എയർപോർട്ട്, അബുദാബി സായിദ് ഇൻ്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.
പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
ഇറാന് വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും 148 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന ഇന്ന് തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തറിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി
പ്രാദേശിക സംഭവവികാസങ്ങള്‍ക്കിടെയും സൗദി അറേബ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഭദ്രമാണെന്നും എല്ലാ പ്രവിശ്യകളിലും ദൈനംദിന ജീവിതം സാധാരണ നിലയിലാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും മിസൈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും ദ്രവീകൃത പ്രകൃതി വാതക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ തുടര്‍ന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍.എന്‍.ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.
രണ്ട് ദിവസം മുമ്പ് ആരംഭിച്ച യു.എസ്, ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനിലുടനീളം ആകെ 555 പേര് കൊല്ലപ്പെട്ടതായി ഇറാന് റെഡ് ക്രസന്റ് ഇന്ന് അറിയിച്ചു.
യു.എസ്-ഇസ്രായില്‍ ആക്രമണത്തില്‍ ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായി ഇറാന് പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതിന് തിരിച്ചടിയായി ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര് കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു


