ജിദ്ദ – ഉത്തര ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ കുര്‍ദു യുവാവിന്റെ ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംഘര്‍ഷത്തിലേര്‍പ്പെട്ട ഭാര്യമാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവിനും ഭാര്യമാരിലൊരാളുടെ ഇടിയും തൊഴിയും അടിയും കിട്ടി. കുടുംബ കലഹത്തെ തുടര്‍ന്ന് രണ്ടാം ഭാര്യ അയോധന കലാഭ്യാസിയെ പോലെ ആദ്യ ഭാര്യയെ നിര്‍ത്താതെ ഇടിക്കുകയും അടിക്കുകയും തൊഴിക്കുകയും നിലത്ത് തള്ളിയിട്ട് മര്‍ദിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറി രക്ഷപ്പെടാന്‍ ശ്രമിച്ച ആദ്യ ഭാര്യയെ രണ്ടാം ഭാര്യ വിടാതെ പിന്തുടര്ന്ന് മര്‍ദനം തുടര്‍ന്നു. ഈ സമയത്ത് ഭര്‍ത്താവ് സമീപത്ത് നിര്‍മാണത്തിലുള്ള ഷെഡിന്റെ മേല്‍ക്കൂരയിലായിരുന്നു.
Thursday, October 8
Breaking:
- പിതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി
- ഹൂത്തി ആക്രമണങ്ങള്‍: റിയാദില്‍ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി
- യെമനിൽ ഹൂത്തികൾക്കെതിരെ ആക്രമണത്തിന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും
- റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, ആശുപത്രിക്കും കിന്റർഗാർട്ടനും കേടുപാടുകൾ സംഭവിച്ചു
- റിയാദിലും ഖമീസിലും വീണ്ടും മിസൈൽ ആക്രമണ ശ്രമം; റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കുക
