ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്ന പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ മൂലം പരിസ്ഥിതിക്കും പൊതുസൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. നിയമനടപടി സ്വീകരിക്കുന്നതിന് നിയമലംഘകര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.
Friday, September 12
Breaking:
- സ്വർണ്ണത്തിളക്കത്തിൽ ജിദ്ദ, സാജെക്സ് എക്സ്പോക്ക് തുടക്കമായി
- വ്യാജ വാഹനാപകടങ്ങൾ; സൗദിയിൽ തട്ടിപ്പ് സംഘം പിടിയിൽ
- ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുത്തു
- ഹ്യദയാഘാതം മൂലം ആലപ്പുഴ സ്വദേശി ദമാമിൽ നിര്യാതനായി
- ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്കി ഖത്തര്‍