കിഴക്കന്‍ പ്രവിശ്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിരോധിത സ്ഥലത്ത് റെഡിമിക്‌സ് ലോറിയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു
Browsing: Environmental Damage
പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടർന്ന് ഇന്ത്യക്കാരനായ പ്രവാസി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്ന പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ മൂലം പരിസ്ഥിതിക്കും പൊതുസൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. നിയമനടപടി സ്വീകരിക്കുന്നതിന് നിയമലംഘകര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.


