Browsing: elderly victim

മൂന്നു വര്‍ഷം മുമ്പ് ഈജിപ്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 83 വയസ് പ്രായമുള്ള ഗള്‍ഫ് പൗരന്‍ കൊല്ലപ്പെട്ടതായി ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ സ്ഥിരീകരിച്ചു. സിഗരറ്റ് സ്റ്റാള്‍ ഉടമയായ പ്രതി മോഷണ ലക്ഷ്യത്തോടെ 83 കാരനായ അബ്ദുല്ലയെ കൊലപ്പെടുത്തി ഫാമിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയായ ഈജിപ്തുകാരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. 2023 ലാണ് ഗള്‍ഫ് പൗരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.