Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    • മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    • പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    • പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    • പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    145 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റ് ചെയ്‌ത്‌ ഏഴ് മാസം ഗർഭിണിയായ വനിതാ കോൺസ്റ്റബിൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഒരു കാര്യവും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹി പോലീസിലെ വനിതാ കോൺസ്റ്റബിളായ സോണിക്ക യാദവ്. ഏഴ് മാസം ഗർഭിണിയായിരിക്കെ, ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പോലീസ് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 145 കിലോഗ്രാം ഭാരം ഉയർത്തിയാണ് സോണിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്.

    ചാമ്പ്യൻഷിപ്പിൽ സോണിക്ക വെങ്കല മെഡൽ കരസ്ഥമാക്കി. മത്സരത്തിൽ സ്ക്വാട്ടിൽ 125 കിലോഗ്രാമും, ബെഞ്ച് പ്രസ്സിൽ 80 കിലോഗ്രാമും, ഡെഡ്‌ലിഫ്റ്റിൽ 145 കിലോഗ്രാമുമാണ് സോണിക്ക ഉയർത്തിയത്. വെയ്റ്റ്‌ലിഫ്റ്റിങ് ചെയ്യുന്ന സോണിക്കയുടെ വീഡിയോ ഡൽഹി പോലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    താൻ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോഴും പരിശീലനം നിർത്തേണ്ടെന്ന് സോണിക്ക തീരുമാനിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗർഭകാലത്തും താൻ വെയ്റ്റ്‌ലിഫ്റ്റിങ് തുടർന്നു. ആ ധൈര്യമാണ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ സഹായിച്ചതെന്നും അവർ വെളിപ്പെടുത്തി.

    എല്ലാ ഘട്ടത്തിലും ഡോക്ടറുമായി ആലോചിച്ച ശേഷമാണ് പരിശീലനം തുടർന്നതെന്നും, അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കിയെന്നും സോണിക്ക പറയുന്നുണ്ട്. ഗർഭകാലത്ത് സമാനമായ നേട്ടം കൈവരിച്ച ലൂസി മാർട്ടിൻസ് എന്ന സ്ത്രീയെക്കുറിച്ച് അറിഞ്ഞ സോണിക്ക, ഇൻസ്റ്റാഗ്രാമിലൂടെ ലൂസിയുമായി ബന്ധപ്പെട്ട് പരിശീലന നുറുങ്ങുകൾ തേടിയിരുന്നു.

    തുടക്കത്തിൽ, സോണിക്ക ഗർഭിണിയാണെന്ന കാര്യം മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ആർക്കും അറിയാമായിരുന്നില്ല. എന്നാൽ, സത്യം പുറത്തുവന്നപ്പോൾ മുഴുവൻ സ്റ്റേഡിയവും വലിയ പ്രോത്സാഹനവുമായാണ് സോണിക്കയ്‌ക്കൊപ്പം നിന്നത്.

    2014 ബാച്ചിലെ കോൺസ്റ്റബിളായ സോണിക്ക യാദവ് നിലവിൽ കമ്മ്യൂണിറ്റി പോലീസിങ് സെല്ലിലാണ് പ്രവർത്തിക്കുന്നത്.

    🏋️‍♀️Defying limits, redefining strength💪

    W/Ct. Sonika of @DcpNorthDelhi clinched Bronze medal at the All India Police Weightlifting Cluster 2025-26, Amravati (A.P.), lifting a total of 350 kg in 84+ kg category — while 7 months pregnant!

    True embodiment of strength, courage &… pic.twitter.com/F9jqYdXAFB

    — Delhi Police (@DelhiPolice) October 24, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    constable delhi police inspiration Pregnant women weightlifting women police
    Latest News
    ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    27/01/2026
    മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    26/01/2026
    പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    26/01/2026
    പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    26/01/2026
    പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.