തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
Browsing: Education minister
സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. രാവിലെ 15 മിനിറ്റ് അധികമാക്കുന്നതിനു പകരം വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന് സമസ്ത അഭിപ്രായപ്പെട്ടു.
പാദപൂജ സംബന്ധിച്ച വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുന്നു. അതിനായി പൊതുമാനദണ്ഡം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സമൂഹത്തെ നേർവഴി നടത്താൻ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂവെന്ന് വിസ്ഡം പ്രസിഡന്റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി പറഞ്ഞു.
കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സുംബ ഡാൻസ് പരിശീലിപ്പിക്കണമെന്ന ഉത്തരവിൽ നിന്നും വിട്ട് നിന്ന അധ്യാപകനെതിരെ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെതിരെയായാണ് നടപടി. ടി.കെ. അഷറഫിനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
2019 മാര്‍ച്ച് മുതല്‍ റിയാദ് പ്രിന്‍സസ് നൂറ ബിന്ത് അബ്ദുറഹ്മാന് സര്‍വകലാശാലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. ഈനാസ് അല്‍ഈസ സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളാണ്.