ന്യൂദൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ മാറ്റി അദ്ദേഹത്തെ അറസ്റ്റ് ചെയ്യമമെന്നാവശ്യപ്പെട്ട് ദൽഹിയിൽ നടക്കുന്ന മാർച്ചിൽ കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ അസാധാരണ നീക്കം. ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ആസ്ഥാനത്തേക്ക് നീങ്ങിയ രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി.
നിരവധി ബാരിക്കേഡുകൾ ഉയർത്തി പോലീസ് തടഞ്ഞുവെങ്കിലും രാഹുൽ ഗാന്ധി പെട്ടെന്ന് ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാക വീശുകയായിരുന്നു. ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി’ (SIR) ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെയും ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജിയാവശ്യപ്പെട്ടും തടിച്ചുകൂടിയ ഇന്ത്യാ സഖ്യത്തിലെ നേതാക്കളും പ്രവർത്തകരും ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് ബസ്സിൽ കയറ്റിയെങ്കിലും, ഇരുവരും ബസ്സിൽ നിന്ന് ചാടിയിറങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടന്നു.
പാർലമെന്റ് വളപ്പിൽ നിന്നാണ് പ്രതിപക്ഷ എം.പിമാർ ഇലക്ഷൻ കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് മാർച്ച് ആരംഭിച്ചത്. “ജനാധിപത്യം സംരക്ഷിക്കുക” എന്ന് എഴുതിയ ബാനറുകൾ ഏന്തിയും ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു സമരം.
ജ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ രൂപരേഖ ഇന്ത്യാ സഖ്യം തയ്യാറാക്കിയിട്ടുണ്ട്. വൻ വാർത്താപ്രാധാന്യം നേടുകയും കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ ഗ്രൂപ്പ് പ്രതിനിധീകരിക്കുന്ന ‘ജെൻ സി’യുടെ (Gen-Z) പിന്തുണ ലഭിക്കുകയും ചെയ്ത ഈ വിഷയത്തിൽ തന്ത്രങ്ങൾ മെനയാൻ കഴിഞ്ഞ ആഴ്ചത്തെ യോഗം മുതൽ സഖ്യം ചർച്ചകൾ നടത്തിവരികയായിരുന്നു.
അതേസമയം ഡി.എം.കെ, ആം ആദ്മി പാർട്ടി (AAP) എന്നീ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിൽ നിന്ന് വിട്ടുനിന്നു. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വരെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഈ വിഷയം സജീവമായി നിർത്തിക്കൊണ്ടുപോകാനാണ് തീരുമാനം. വരുന്ന ഫെബ്രുവരിയിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമായി നിർത്താൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആഗ്രഹിക്കുന്നുണ്ടെങ്കിലും, അടുത്ത പാർലമെന്റ് സമ്മേളനം വരെ പ്രതിഷേധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഇപ്പോഴത്തെ തീരുമാനം.
Visuals of the year! Barricades and security forces cannot stop Rahul Gandhi Ji.. Gyanesh-Modi-Shah…it’s done for all now… https://t.co/0aJrJ17sqr
— Shantanu (@shaandelhite) October 6, 2026







