തിരൂരങ്ങാടി: നബിദിന റാലിക്കിടെ വയോധികന് കുഴഞ്ഞുവീണു മരിച്ചു. വെളിമുക്ക് ആറങ്ങാട്ട് പറമ്പ് യൂണിറ്റ് കേരള മുസ് ലിം ജമാഅത്ത് അംഗം കല്ലോട്ടില്‍ മങ്ങാട്ട് അഹമ്മദ് (68) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാവിലെ ആറങ്ങാട്ടു പറമ്പ് ഹിദായത്തുസ്വിബ് യാന്‍ സുന്നി മദ്രസ്സയിലെ നബിദിന റാലിയാന് പങ്കെടുത്ത് റാലി അവസാനിക്കുന്നതിന്റെ അല്പം മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ക്ലീനിക്കില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ദാര്യ :സൈനബ.മക്കള്‍ :ജാബിര്‍,അബ്ദുര്‍ റഊഫ്,ജസീല.മരുമക്കള്‍:ഫൈസല്‍ ഉള്ളണം,ഉമ്മുകുല്‍സൂം,ജഫ്ന .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







