എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Tuesday, August 12
Breaking:
- വാഹനാഭ്യാസ പ്രകടനം: പ്രവാസി യുവാക്കള്‍ അറസ്റ്റില്‍
- ഗാസ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നു
- വോട്ടു കൊള്ള ; തൃശൂർ ലിസ്റ്റിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും
- ഇസ്രായിലി കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ച് നോര്‍വീജിയന്‍ ഫണ്ട്
- കുവൈത്തിൽ സൗജന്യ സേവനങ്ങൾക്ക് ഫീസ് ചുമത്താനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം