എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Friday, October 30
Breaking:
- റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ തകര്‍ത്തു
- ഇസ്രായേല്‍ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ ആരോപണം നിഷേധിച്ച് ഖത്തര്‍
- സൗദിയിൽ തൊഴിലാളികള്‍ക്കുള്ള ഗ്രൂപ്പ് ഹൗസിംഗ്: അവസാന ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
- സുഡാന് സൈന്യത്തിന് അനധികൃതമായി ആയുധം എത്തിച്ചു: എട്ട് പേര്‍ക്ക് അബുദാബിയില്‍ ജീവപര്യന്തം തടവ്
- ‘പിങ്ക് സ്ട്രൈഡ്’ സംഘടിപ്പിച്ചു

