തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅബാലയം കഴുകി. ഇന്ന് രാവിലെ സുബ്ഹി നമസ്കാരാനന്തരമാണ് കഴുകല്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീരും ഊദ് ഓയിലും സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് കഅ്ബാലയത്തിന്റെ ചുമരുകള്‍ തുടക്കുകയും ചെയ്തു.
Tuesday, July 15
Breaking:
- കോസ്മെറ്റിക്സ് ഉല്പന്നങ്ങളുടെ കാലാവധിയില്‍ കൃത്രിമം നടത്തിയ സ്ഥാപനം അടപ്പിച്ചു
- സൗദിയിൽ പണപ്പെരുപ്പം 2.3% ആയി ഉയർന്നു: അരി, മൈദ വിലയിൽ കുറവ്
- മൂന്ന് വർഷം മുമ്പ് കാണാതായ ഗൾഫ് പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു: പ്രതി പിടിയിൽ
- വേശ്യാവൃത്തി: നജ്റാനിൽ വിദേശ യുവതികള്‍ ഉള്‍പ്പെടെ 12 അംഗ സംഘം പിടിയിൽ
- സലാലയിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 25-ന്