മനാമ– രാജ്യത്തെ അതീവ സുപ്രധാന വിവരങ്ങൾ ശേഖരിക്കുകയും അത് ഇറാൻ റവല്യൂഷനറി ഗാർഡിന് കൈമാറുകയും ചെയ്ത അഞ്ചംഗ സംഘത്തെ ബഹ്റൈൻ സുരക്ഷാ സേന പിടികൂടി. ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദികൾ വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയിരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. പിടിയിലായവർ രാജ്യത്തെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നതിൽ നേരിട്ട് പങ്കാളികളായവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ ഭീകരവാദ ഗ്രൂപ്പുകളുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനകളിൽ ഏർപ്പെട്ടതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
Wednesday, August 12
Breaking:
- ഇന്ത്യന്‍ അംബാഡറായി വിപുല്‍ ചുമതലയേറ്റു
- പ്രവാചക സന്ദേശം പുതുയുഗത്തെ വഴി കാട്ടും: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
- കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാന്‍ കീറിയ കുഴിയില്‍ സ്കൂട്ടര്‍ വീണ് പരുക്ക് പറ്റിയ ആള് മരിച്ചു
- പതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം വെനിസ്വേലയും ഇസ്രായിലും കോണ്‍സുലാര്‍ സേവനങ്ങള്‍ പുനരാരംഭിക്കുന്നു
- ഗോലാന്‍ കുന്നുകളില്‍ ഇസ്രായിലിന്റെ പരമാധികാരം കൊളംബിയഅംഗീകരിച്ചു, ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങള്‍
