ഇറാനെതിരായ ഇസ്രായിലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. അമേരിക്കയുമായി സഹകരിച്ച് സയണിസ്റ്റ് ശത്രു ഏകദേശം 1,000 ഇറാന്‍ പൗരന്മാരെ രക്തത്തില്‍ മുക്കിക്കൊന്നു. കൊല്ലപ്പെട്ടവരില്‍ 38 പേര്‍ കുട്ടികളും 102 സ്ത്രീകളുമാണ്.
Browsing: Casualties
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യം അഴിച്ചുവിട്ട ഏറ്റവും ശക്തമായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 79 പേര്‍ രക്തസാക്ഷികളായി. ഇതില്‍ ഏഴു പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിന് കാത്തുനിന്ന സാധാരണക്കാരായിരുന്നു. ദക്ഷിണ ഗാസയിലാണ് ഇസ്രായില്‍ ആദ്യമായി ശക്തമായ ആക്രമണം നടത്തിയത്. ഇവിടെ 22 പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നതായി ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 11 പേര്‍ കൂടി ഇസ്രായിലില്‍ കൊല്ലപ്പെട്ടു. തെല്‍അവീവിനടുത്തുള്ള പെറ്റാ ടിക്വയില്‍ നാലു പേരും വടക്ക് ഹൈഫായില്‍ മൂന്നു പേരും തെല്‍അവീവിന്റെ പ്രാന്തപ്രദേശമായ ബ്‌നെയ് ബ്രാക്കില്‍ ഒരാളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ബാറ്റ് യാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലെപ്പട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തു. പ്രത്യേകം നിര്‍ണയിക്കാത്ത സ്ഥലത്ത് മറ്റൊരാളും കൊല്ലപ്പെട്ടു.