ദമാം: അൽ കോബാറിൽ പ്രവാസിയായിരുന്ന പറമ്പിൽ പീടിക കല്ലുങ്ങൽ വീട്ടിൽ സാദിഖിന്റെ ഭാര്യ തബഷീറ തസ്നി (28) നാട്ടിൽ നിര്യാതയായി. .ഒലിപ്രംകടവ് നെടുമ്പുറത്തു (കാപ്പാട്) പുതുകുളങ്ങര മജീദ് – ചേളാരി ആയിഷ പരേക്കാട്ട് ദമ്പതികളുടെ മകളാണ്. മകൻ റംസി റമ്മാഹ് (8).
അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരുന്നു. അസുഖ വിവരമറിഞ്ഞയുടൻ സാദിഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം കോബാറിലുണ്ടായിരുന്ന തബഷീറ തസ്നിക്ക് നിരവധി പരിചിതർ ദമാമിലുണ്ട്. ഇവരുടെ ആകസ്മിക വിയോഗം അവരെ ദുഖത്തിലാഴ്ത്തി. കഴിഞ്ഞ മേയിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. നജ്മുൽ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group