ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.
Tuesday, September 9
Breaking:
- 4,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ്
- ജെൻ സി പ്രക്ഷോഭം; 19 പേർ കൊല്ലപ്പെട്ടു, ഒടുവിൽ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കി നേപ്പാൾ
- പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം: യുവാവ് അറസ്റ്റില്‍
- ‘ഗാസ നിവാസികള്‍ ഉടന്‍ ഒഴിയണം’; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
- സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്