Browsing: aicc

പാക് ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് മാറി നിൽക്കില്ലെന്നും തരൂർ വ്യക്തമാക്കി.

സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. ഡൽഹിയിലെ യോഗത്തിൽ പോകുന്നതിൽ അർത്ഥമില്ലെന്ന് കരുതിയതുകൊണ്ടാണ് കഴിഞ്ഞദിവസം പോകാതിരുന്നതെന്നും കെ സുധാകരൻ നേതൃത്വത്തിനെതിരേ തുറന്നടിച്ചു