ന്യൂഡൽഹി– കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ച് എഐസിസി. 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരെ ഉൾപ്പെടുത്തിയ വമ്പൻ പട്ടികയിൽ, ആറ് പേരെ രാഷ്ട്രീയകാര്യ സമിതിയിലേക്കും തെരഞ്ഞെടുത്തു. സെക്രട്ടറിമാരുടെ പ്രഖ്യാപനം പിന്നീട് നടക്കും.
സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിയായും വി.എ. നാരായണൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയകാര്യ സമിതിയിലേക്ക് പുതിയതായി ഉൾപ്പെടുത്തിയവർ രാജ്‌മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ. മണി, സി.പി. മുഹമ്മദ് എന്നിവരാണ്.
വൈസ് പ്രസിഡന്റുമാരായി ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, കെ.എ. ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്‌സൺ ജോസഫ് എന്നിവർ നിയമിതരായി.