Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 17
    Breaking:
    • കുവൈത്ത് വിഷമദ്യ ദുരന്തം: ഇതുവരെ അറസ്റ്റിലായത് ഇന്ത്യക്കാരനടക്കം 67 പേർ
    • ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
    • അമേരിക്കയിലെ ജ്വല്ലറിയിൽ 90 സെക്കൻഡിൽ 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ കവർന്നു- VIDEO
    • ഗാസയിൽ നിന്നുള്ളവർക്ക് എല്ലാ സന്ദർശക വിസകളും അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു
    • മസ്ജിദുകളിൽ കവർച്ച: അൽബാഹയിൽ നാലംഗ സംഘം പോലീസ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    സഞ്ജുവിനെ ടീമിൽ എത്തിക്കാൻ കൊൽക്കത്തയും, ചെന്നൈക്ക് തിരിച്ചടിയാകുമോ?

    Ayyoob PBy Ayyoob P16/08/2025 Sports Cricket 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത– സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഉറപ്പായതോടെ, മലയാളി താരത്തെ ടീമിൽ എത്തിക്കാൻ മുൻ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വലിയ ഓഫറുമായി കെകെആര്‍ രാജസ്ഥാനെ സമീപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിന് വേണ്ടി യുവ താരങ്ങളായ അങ്ക്രിഷ് രഘുവംശിയെയോ രമന്‍ദീപ് സിംഗിനെയോ രാജസ്ഥാനിന് നൽകാൻ തയ്യാറാണ് കെകെആര്‍. കഴിഞ്ഞ സീസണില്‍ കെകെആറിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രഘുവംശി. 21 വയസ്സുകാരനായ താരം കഴിഞ്ഞ ഐപിഎല്ലിൽ 12 മത്സരങ്ങളിൽ നിന്ന് 33.33 ശരാശരിയിൽ 300 റൺസ്‍ നേടിയിട്ടുണ്ട്. രമന്‍ദീപ് സിങ് കെകെആര്‍ കഴിഞ്ഞ ഐപിഎല്ലിൽ നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒരാളായിരുന്നു. ഇന്ത്യക്കുവേണ്ടിയും രമന്‍ദീപ് കളിച്ചിട്ടുണ്ട്.

    കഴിഞ്ഞ സീസണിൽ നല്ല ഒരു വിക്കറ്റ് കീപ്പറുടെ പ്രശ്നം നേരിട്ടിരുന്ന കെകെആറിന് സഞ്ജുവിന്റെ വരവ് ഏറെ ​ഗുണം ചെയ്യും. സഞ്ജു ടീമിൽ എത്തിയാൽ ക്യാപ്റ്റൻ സ്ഥാനം നൽകാനും മാനേജ്മെന്റ് തയ്യാറാകും. താരത്തിന് ക്യാപ്റ്റൻസിയിൽ മികച്ച റെക്കോർഡുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2012ൽ കെകെആര്‍ സഞ്ജുവിനെ 8 ലക്ഷത്തിന് ടീമിൽ എത്തിച്ചേരുന്നെങ്കിലും അവസരം നൽകിയിരുന്നില്ല. പിന്നീട് രാജസ്ഥാൻ, ഡൽഹി ( രാജസ്ഥാന്റെ വിലക്കിനെ തുടർന്ന് 2016,2017 ഐപിഎൽ സീസണുകളിൽ) കളിച്ച താരം 177 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ചുറിയും 26 അർദ്ധ സെഞ്ച്വറിയും അടക്കം 30.95 ശരാശരിയിൽ 4704 റൺസ് നേടിയിട്ടുണ്ട്

    സഞ്ജുവിനായി സിഎസ്‌കെ സമീപിച്ചിരുന്നെങ്കിലും രവീന്ദ്ര ജഡേജ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ ഇവരിൽ ഒരാളെ രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടതിനെ തുടർന്ന് സിഎസ്‌കെ മാനേജ്മെന്റ് നിരസിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chennai Super Kings Cricket IPL Kolkata Knight Riders Rajastan Royals Sanju Samson
    Latest News
    കുവൈത്ത് വിഷമദ്യ ദുരന്തം: ഇതുവരെ അറസ്റ്റിലായത് ഇന്ത്യക്കാരനടക്കം 67 പേർ
    17/08/2025
    ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
    16/08/2025
    അമേരിക്കയിലെ ജ്വല്ലറിയിൽ 90 സെക്കൻഡിൽ 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ കവർന്നു- VIDEO
    16/08/2025
    ഗാസയിൽ നിന്നുള്ളവർക്ക് എല്ലാ സന്ദർശക വിസകളും അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു
    16/08/2025
    മസ്ജിദുകളിൽ കവർച്ച: അൽബാഹയിൽ നാലംഗ സംഘം പോലീസ് പിടിയിൽ
    16/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.