ഡിഫൻസീവ് കഴിവുകൾക്കൊപ്പം വേഗത, ഡ്രിബ്ലിങ് മികവ്, വായുവിലെ മികവ് എന്നിവയും ഹെർണാണ്ടസിനെ അപകടകാരിയാക്കുന്നു. പി.എസ്.ജിയുടെ ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിന്റെ ഇളയ സഹോദരനാണ്.
കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.