റിയാദ്– മുപ്പതുവര്‍ഷത്തിലധികമായി റിയാദിലെ ഫുട്‌ബോള്‍ മത്സര വേദികളെ അടക്കിവാണ ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ എ ജി സി സംഗമം സോക്കര്‍ 2025 പവേര്‍ഡ് ബൈ ന്യൂ സ്‌പൈഡര്‍ പ്ലസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ റിയാദിലെ ദീറാബ് ദുര്‍റത് മല്‍അബ് സ്റ്റേഡിയത്തില്‍ നാളെ തുടക്കം കുറിക്കും. ആദ്യ ദിനത്തില്‍ എല്ലാ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്. കിക്കെര്‍സ് എഫ് സി റിയാദ് പയനീര്‍സും എല്‍ ഫിയാഗോ എഫ് സി തെക്കേപ്പുറം ഫാല്‍കണും തമ്മിലായിരിക്കും ആദ്യ ദിനത്തിലെ മത്സരം. വൈകീട്ട് നാലു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് മത്സരങ്ങള്‍ നടക്കുക.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ജേഴ്‌സി പ്രകാശനവും കളിക്കാരുടെയും സപ്പോര്‍ട്ടേഴ്‌സിന്റെയും കുടുംബങ്ങളുടെയും ഒത്തുകൂടലുകളും നടന്നു. അടുത്ത നാലു ആഴ്ചകളായി ലീഗ് മത്സരങ്ങളും രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും സംഗമം ജൂനിയര്‍ ഫുട്ബാള്‍ മത്സരങ്ങളും സംഗമം ലെജന്‍ഡ് ഫുട്ബാള്‍ മത്സരങ്ങളും നവംബര്‍ 7 വെള്ളിയാഴ്ച സംഗമം സബ് ജൂനിയര്‍ & കിഡ്‌സ് ഫുട്ബാള്‍ മത്സരങ്ങളും ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ എ ജി സി സംഗമം സോക്കര്‍ 2025 ഫൈനല്‍ മത്സരങ്ങളും അരങ്ങേറും.