Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 1
    Breaking:
    • സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്‌കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക്
    • തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അതിജീവിതയുടെ മൊഴി നിർണായകം
    • ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    • ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/08/2025 Sports Football Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിജയൻ നായരുടെ സാന്നിധ്യത്തിൽ ഐ ബീ ടെക്ക് എം.ഡി ബഷീർ ചാലക്കര മാൻ ഓഫ് ദി മാച്ച് പുരസ്കാരം അഖിൽ ചന്ദ്രന് സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ദിറാബ് ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ്(റിഫ) സെമി ഫൈനൽ മത്സരങ്ങളിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റോയൽ ട്രാവൽസ് അസീസിയ സോക്കറിനെ തോൽപ്പിച്ചപ്പോൾ അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് സഫമക്ക റെയിൻബോ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരളയെയും മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി.

    അവസാനം വരെ ആവേശം നിറഞ്ഞ സൂപ്പർ കപ്പിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിൽ മികച്ച പ്രകടനമാണ് യൂത്ത് ഇന്ത്യ സോക്കർ പുറത്തെടുത്തത് . മത്സരത്തിന്റെ ആറാം മിനുട്ടിലും പത്തൊൻപതാം മിനുട്ടിലും അഖിൽ ചന്ദ്രൻ നേടിയ ഇരട്ട ഗോളുകളിലൂടെ മികവിൽ യൂത്ത് ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയെങ്കിലും രണ്ടാം പകുതിയിൽ അസീസിയ സോക്കർ ആക്രമിച്ചു കളിച്ചെങ്കിലും കാര്യമുണ്ടായില്ല. യൂത്ത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോൾകീപ്പറുടെയും എല്ലാം മികച്ച പ്രകടനം അസീസിയയുടെ ഫൈനൽ പ്രതീക്ഷകളെ തല്ലിക്കൊടുത്തി. ഇഞ്ചുറി lസമയത്ത് നിയാസിലൂടെ ഗോൾ നേടി അസീസിയ സോക്കർ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ റഫറി ഫൈനൽ വിസിൽ മുഴക്കി. കളിയിലെ താരമായി അഖിൽ ചന്ദ്രനെ തിരഞ്ഞെടുത്തു. ജയ് മസാല ചീഫ് ഓപ്പറേഷൻ മാനേജർ വിജയൻ നായരുടെ സാന്നിധ്യത്തിൽ ഐ ബീ ടെക്ക് എം.ഡി ബഷീർ ചാലക്കര അവാർഡ് സമ്മാനിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം സെമി ഫൈനൽ മത്സരത്തിൽ അധിക സമയത്തും തുല്യത പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. മത്സരത്തിന്റെ 31 മിനുട്ടിൽ ഷാഫിയിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് മുന്നിലെത്തിയെങ്കിലും നാലു മിനിറ്റുകൾക്ക് ശേഷം ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തി അമീൻ റിയൽ കേരളയെ ഒപ്പത്തിനൊപ്പമെത്തിച്ചു സ്‌കോർ 1-1. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ബ്ലാക്ക് ആൻഡ് വൈറ്റിനെ ഞെട്ടിച്ചു കൊണ്ട് റിയൽ കേരള മത്സരത്തിൽ മുന്നിലെത്തി. പ്രതീക്ഷിക്കാതെയുള്ള
    കൗണ്ടർ അറ്റാക്കിലൂടെ റാഷിദാണ് റിയൽ കേരളയെ മുന്നിലെത്തിച്ചത് . ഗോൾ മടക്കാനായി ശക്തമായി പൊരുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഒടുവിൽ ലക്ഷ്യം കണ്ടു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പെനാൽറ്റി ബോക്സിന്റെ തൊട്ടടുത്ത്‌ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചു റാഫി കളി ആവേശകരമാക്കി.

    നിശ്ചിത സമയത്തും ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഒരു താരം ഒഴികെ ബാക്കിയെല്ലാവരും പെനാൽറ്റി പാഴാക്കിയത് റിയൽ കേരളക്ക് തിരിച്ചടിയായി. എന്നാൽ മറുവശത്ത് ഒരു പെനാൽറ്റി മാത്രം നഷ്ടപ്പെടുത്തിയപ്പോൾ ബാക്കി മൂന്ന് പന്തുകളും വലയിൽ എത്തിച്ചു ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. . മത്സരത്തിൽ റാഫി മാൻ ഓഫ് ദി മാച്ച് ആയി. അൽറയാൻ പോളി ക്ലിനിക് എം.ഡി മുഷ്താഖ് മുഹമ്മദലി അവാർഡ് സമ്മാനിച്ചു.

    വിജയൻ നായർ ജയ്‌ മസാല, ബഷീർ ചാലിക്കര ഐബീ ടെക്, ശാഹുൽ അൻവർ മോഡേൺ സർക്യൂട്ട്, നിസാർ അരീക്കോട്‌ എജിസി കാർ ആക്സ്സസ്സറിസ്, ഷൗകത്ത്‌ കടമ്പോട്ട്, സൈനുദ്ദീൻ, മുനീർ നെല്ലാങ്കണ്ടി, നാസർ മാവൂർ, മുഹമ്മദ്‌ ശാഫി, ഹിജാസ്‌ തിരുന്നല്ലൂർ, ജസീൽ കണ്ണൂർ, കുഞ്ഞു ഒളവട്ടൂർ, മുസ്തഫ ചെമ്മാട്‌, അഷ്‌റഫ്‌ ടി ടി വേങ്ങര, യൂനുസ്‌ കൈതക്കോടൻ, സമദ്‌ തവനൂർ, നാസർ മംഗലത്ത്‌, നൗഷാദ്‌ അലി, നജീബ്‌ മുവാറ്റുപുഴ, യൂനുസ്‌ നാണത്ത്‌, ബഷീർ മത്തക്കൽ, റഫീക്ക് കിസ്മത്ത് , നാസർ എടക്കര, ഷൗകത്ത്‌ പുൽപ്പറ്റ, നിസാർ പൊന്നാന്നി, ഹംസക്കോയ, സുധീർ അലനല്ലൂർ, Al സുലൈമാൻ, അബ്ദുൾ റഷീദ്‌ പാലക്കാട് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football match results Riyad Riyadh KMCC Super Cup Saud Arabia
    Latest News
    സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്‌കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക്
    01/09/2025
    തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
    01/09/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അതിജീവിതയുടെ മൊഴി നിർണായകം
    31/08/2025
    ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    31/08/2025
    ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.