എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ മാർക്കോസ് ലിയനർഡോയുടെ ഇരട്ട ഗോളുകളും കാലിദു കൂലിബാലി, മാൽക്കം എന്നിവരുടെ ഗോളുമാണ് ഹിലാലിന് ജയമൊരുക്കിയത്. സിറ്റിക്കു വേണ്ടി ബെർണാർഡോ സിൽവ, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി. ഇന്റർ മിലാനെ തോൽപ്പിച്ചെത്തിയ ഫ്‌ളുമിനിസ് ആണ് ക്വാർട്ടറിൽ ഹിലാലിന്റെ എതിരാളി.
ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്റർ മിലാൻ മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളുമിനിസിനെ നേരിടും. നാളെ രാവിലെ 6.30 ന് മാഞ്ചസ്റ്റർ സിറ്റിയും അൽ ഹിലാലും ഏറ്റുമുട്ടും.