Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    • ഉപേക്ഷിച്ച് പോയ യജമാനന്റെ കാറിന് പിന്നാലെ കിലോമിറ്ററുകളോളം ഓടി വളർത്തുനായ -VIDEO
    • ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു; ഇടിച്ച് നിന്നത് മറ്റൊരു കാറിൽ
    • യുദ്ധാവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ രണ്ട് ഇറാന്‍ സൈനികർ കൊല്ലപ്പെട്ടു
    • ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി

    മത്സരത്തിൽ ഒമ്പതു പേരായി ചുരുങ്ങിയ പി.എസ്.ജിക്കെതിരെ ഒരു ​ഗോൾ പോലും നേടാനാവാതെ ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ് ബയേൺ.
    റബീഹ് പി.ടിBy റബീഹ് പി.ടി05/07/2025 Sports Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അറ്റലാന്റാ– ഫുട്ബോൾ ലോകം ഉറ്റുനോക്കിയ ക്ലബ് ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബയേർണിനെ തകർത്ത് നിലവിലെ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പി.എസ്.ജി. 77-ാം മിനുട്ടിൽ ബയേൺ ​ഗോൾ കീപ്പർ ന്യൂയറെ നോകുക്കുത്തിയാക്കി ,ഡുവെ നേടിയ തകർ‍പ്പൻ ​ഗോളും, ഇഞ്ചുറി ടൈമിൽ ഡെമ്പെലെയുടെ മനോഹരമായ ​ഗോളിലൂടെയുമാണ് പി.എസ്.ജി സെമി ഉറപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ ഒമ്പതു പേരായി ചുരുങ്ങിയ പി.എസ്.ജിക്കെതിരെ ഒരു ​ഗോൾ പോലും നേടാനാവാതെ ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ് ബയേൺ.

    മത്സരത്തിലുടനീളം ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യപകുതിയിലാവട്ടെ കളിയുടെ മുൻ തൂക്കം ബയേണിന്റെ അടുത്തായിരുന്നു. നിരവധി അറ്റാക്കുകളാണ് രണ്ടു ടീമും ന‌‌ടത്തിയത്. കളിയുടെ മുപ്പതാം മിനുട്ടിൽ പി.എസ്.ജിയു‌‌ടെ ഏഴാം നമ്പർ താരം ക്വാരറ്റ്‌സ്‌ഖേലിയ ഒറ്റയാനെ പോലെ പാഞ്ഞടുത്ത് ബയേണിന്റെ പെനാൽറ്റി ബോക്സിന്നകത്തു കേറി ​ഗോൾ കീപ്പറിന്റെ അരികത്ത് നിന്ന് തൊടുത്ത ഷോട്ട് ന്യൂയർ തട്ടിമാറ്റുകയായിരുന്നു. പിന്നീട് ഇരു ടീമുകളും ഒരുപാട് തവണ എതിർ പോസ്റ്റുകളിലേക്ക് പ്രശ്ണങ്ങൾ സൃഷ്ടിച്ചുക്കൊണ്ടേയിരുന്നു. മുപ്പത്തെട്ടാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് കോമാൻ നൽകിയ കൃത്യമായൊരു ക്രോസ് ചാടി തലക്കൊണ്ട് കുത്തിയ കെയ്ൻ പക്ഷേ ലക്ഷ്യം പിഴച്ചു, നേരിയ വ്യത്യാസത്തിൽ ബാറിനു മുകളിലൂടെ പോകുകയായിരുന്നു. വീണ്ടും വീണ്ടും അറ്റാക്കുകൾ ന‌ടത്തിയ ബയേണിന് പക്ഷേ പി.എസ്.ജി ​ഗോൾകീപ്പർ ഡൊണ്ണാറുമ്മ വില്ലനായ് മാറി. ഹകീമിയെ കടന്ന് ഇടതു വിങ്ങിലൂടെ നിരന്തരം മുന്നേറ്റങ്ങൾ നടത്തി പതിനൊന്നാം നമ്പർ താരം കോമാൻ. മത്സരം ആദ്യ പകുതി പിന്നിട്ട് ആധിക സമയത്തിലേക്ക് കടന്നപ്പോഴായിരുന്നു, ബയേണിന്റെ ഒരു ​ഗോൾ വരുന്നതും, ആഘോഷം തുടങ്ങിയ ഉടൻ റഫറി ഓഫ് സൈഡ് വിളിക്കുകയും ചെയ്തത്. ആദ്യ പകുതി അവസാനിക്കുന്ന സെക്കൻഡുകൾക്ക് മുന്നെയായിരുന്നു പി.എസ്.ജിയുടെ ബോക്സിൽ നിന്നും പന്ത് എടുക്കാൻ വരുന്ന ​ഗോൾകീപ്പറെ മറികടന്ന് പന്ത് റാ‍ഞ്ചാൻ കുതിച്ചെത്തിയ ബയേൺ താരം മുസിയാല,പക്ഷേ ഡൊണ്ണാറുമ്മയുടെ ​ദേഹത്ത് തട്ടി, വീഴുകയും, ​ഗുരുതര പരിക്കോടെ കളം വിടേണ്ടതായും വന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കം തന്നെ ആക്രമണം ശക്തമാക്കിയ ബയേണിനു പക്ഷേ ഭാ​ഗ്യം തുണയായില്ല. പല കിക്കുകളും ലക്ഷ്യം കാണാതെ പുറത്തേക്ക് പോകുകയായിരുന്നു. 69-ാം മിനുട്ടിൽ പി.എസ്.ജിയുടെ ബാർകോളയ്ക്ക് പകരക്കാരനായി പത്താം നമ്പർ താരം ഉസ്മാൻ ഡെമ്പെലെ കളത്തിൽ വരികയും കളിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയുമുണ്ടായി. ആങ്ങനെ ഏറെ നേരത്തെ ​​ഗോൾ വരൾച്ചക്ക് ശേഷം പതിനാലാം നമ്പർ താരം ഡുവെ അടിച്ച തകർപ്പൻ ഷോട്ട് ബയേൺ കീപ്പർ ന്യൂയറെ നോകുക്കുത്തിയാക്കി വലക്കകത്തേക്ക് കയറുകയായിരുന്നു. അൽപ സമയത്തിനു ശേഷം ബയേണിന്റെ ​ഗൊരെട്സ്കെയെ ഫൗൾ ചെയ്തു വീഴ്ത്തിയ പി.എസ്.ജിയുടെ പാച്ചോ ചുവപ്പു കാർഡ് കിട്ടി പുറത്തേക്ക് പോകുകയും ചെയ്തു. ഒരു ​ഗോളിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ച ബയേണിന് സന്തോഷിക്കാനായി ഹാരി കെയ്ൻ ഹെഡറിലൂടെ ​ഗോൾ വലയ്ക്കകത്തേക്കെത്തിച്ചെങ്കിലും റഫറി വീണ്ടും ഓഫ്സൈഡ് വിളിക്കുകയായിരുന്നു. കളിയുടെ 90 മിനുട്ട് പിന്നിടുകയും എക്സട്രാ ടൈംമായി ആറ് മിനുട്ടുകൾ അനുവദിച്ച റഫറി, വീണ്ടും ബയേൺ താരത്തെ ഫൗൾ ചെയ്ത പി.എസ്.ജിയുടെ ഹെർണാണ്ടസിനെതിരെ ചുവപ്പ് കാർഡ് ഉയർത്തുന്നു. 9 പേരായി മാത്രം ചുരുങ്ങിയ പി.എസ്.ജിക്ക് ചെറുതായെങ്കിലും അടിപതറി എന്ന് കരുതിയിരിക്കുന്ന സമയത്തായിരുന്നു രണ്ടാം ​ഗോളിന്റെ പിറവി. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കുമ്പോൾ കൗണ്ടറിൽ പന്ത് കൈക്കലാക്കിയ ഹകീമി, ബയേണിന്റെ രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച ,പെനാൽട്ടി ബോക്സിനകത്തേക്ക് കടന്ന് ആരും മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന സൂപ്പർ സബ് ‍ഡെമ്പെലെക്ക് പന്ത് കൈമാറുകയും മറ്റൊന്നും ചിന്തിക്കാതെ ​അടിച്ച് വലയ്ക്കകത്തേക്ക് കയറ്റുകയും ചെയ്തു. രണ്ട് ​ഗോളിന് മുന്നിട്ടു നിന്ന പി.എസ്.ജി ‍ജയം ഉറപ്പിച്ച നേരത്ത് ബയേണിനനുകൂലമായ് പെനാൽട്ടി ലഭിക്കുകയും, വാർ പരിശോധനയിൽ പെനാൽട്ടി നിഷേധിക്കപ്പെടുകയും ചെയ്തു. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതോടെ ലൂയിസ് എൻറിക്കിന്റെ പി.എസ്.ജി സെമിയിലേക്ക് പ്രവേശിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bayern munich Club Word Cup PSG USA
    Latest News
    സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    06/07/2025
    ഉപേക്ഷിച്ച് പോയ യജമാനന്റെ കാറിന് പിന്നാലെ കിലോമിറ്ററുകളോളം ഓടി വളർത്തുനായ -VIDEO
    06/07/2025
    ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു; ഇടിച്ച് നിന്നത് മറ്റൊരു കാറിൽ
    06/07/2025
    യുദ്ധാവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ രണ്ട് ഇറാന്‍ സൈനികർ കൊല്ലപ്പെട്ടു
    06/07/2025
    ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.