Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    • ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    • ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    • മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • ഫലസ്തീന്‍തടവുകാര്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് ഇസ്രായില്‍ സുപ്രീം കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദിയിൽ ഹൈവേകൾ കാൽനടക്കാർ അനധികൃതമായി മുറിച്ചുകടന്നാൽ കനത്ത പിഴ നൽകേണ്ടിവരുമെന്ന് വീണ്ടും മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌20/04/2025 Latest Gulf Kerala Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദിയിൽ കാൽനടയാത്രക്കാർ ഹൈവേകൾ മുറികടക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വീണ്ടും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മലയാളികളടക്കം നിരവധി പേർക്ക് ഇത്തരത്തിൽ റോഡ് കാൽനടയായി മുറിച്ചു കടന്നപ്പോൾ പിഴ ലഭിച്ചിരുന്നു. സൗദിയിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾ മുറിച്ചുകടക്കുന്നതിനുള്ള പിഴകൾ 2020-ൽ അംഗീകരിച്ചതാണ്. ഇത് ഈയിടെയാണ് കർശനമായി നടപ്പാക്കാൻ തുടങ്ങിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമ വിരുദ്ധമായി റോഡുകൾ മുറിച്ചുകടക്കുന്ന പ്രവണത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്ന കാര്യം ട്രാഫിക് ഡയറക്ടറേറ്റ് വീണ്ടും ഉണർത്തിയത്. ഹൈവേകളല്ലാത്ത റോഡുകളിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ ക്രോസ് ചെയ്യൽ, സിഗ്‌നലുകളിൽ റോഡ് മുറിച്ചുകടക്കുമ്പോൾ പെഡസ്ട്രിയൻ സിഗ്‌നൽ പാലിക്കാതിരിക്കൽ, റോഡ് മുറിച്ചുകടക്കുമ്പോൾ എമർജൻസി വാഹനങ്ങൾക്കുള്ള ട്രാക്കുകൾക്ക് മുൻഗണന നൽകാതിരിക്കൽ എന്നിവയും നിയമ ലംഘനങ്ങളാണ്. ഇതിന് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും.

    കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമം അനുസരിച്ച് നിശ്ചിത സമയത്ത് ട്രാഫിക് പിഴകൾ അടക്കുന്നവർക്ക് പിഴ തുകയിൽ 25 ശതമാനം ഇളവ് ലഭിക്കും. ഹൈവേകളും പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ മറ്റു റോഡുകളും മുറിച്ചുകടക്കുന്നത് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്നും ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വാഹനാപകട സാധ്യത വർധിപ്പിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വിശദീകരിച്ചു. ഹൈവേകൾ മുറിച്ചുകടക്കാൻ കാൽനട യാത്രക്കാർക്കുള്ള പാലങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    heavy fine highway crossing Saudi
    Latest News
    ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    08/09/2025
    ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    08/09/2025
    ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    08/09/2025
    മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    08/09/2025
    ഫലസ്തീന്‍തടവുകാര്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് ഇസ്രായില്‍ സുപ്രീം കോടതി
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.