തൃശൂർ– വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽപ്പെട്ടവർക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവുമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ധനസഹായം പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ വഴിയായിരിക്കും ഈ തുക കൈമാറുന്നത്. ദുരന്തത്തിൽ അദ്ദേഹം തന്റെ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന സർക്കാരും നേരത്തെ തന്നെ ഇരകൾക്കായി ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആകെ 14 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും ബാക്കി 4 ലക്ഷം രൂപ എസ്.ഡി.ആർ.എഫിൽ (SDRF) നിന്നുമാണ് അനുവദിക്കുക. കൂടാതെ, അപകടത്തിൽ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും സർക്കാർ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.



