തിരുവനന്തപുരം- ആവശ്യം വന്നാൽ വെടിവെച്ച് പിടിക്കാനും ആഭ്യന്തര വകുപ്പ് പോലീസിന് നിർദ്ദേശം നൽകിയതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി അർജ്ജുൻ ആയങ്കി. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെക്കാനൊക്കെയാണ് ഉത്തരവിട്ടതെന്നും
കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താന്നെന്നും അർജുൻ ആയങ്കി പറഞ്ഞു.
എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. എന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. അയാളെന്തിനങ്ങനെ ചെയ്തുവെന്നും ഞങ്ങൾ ആറു പേരെ ജയിലിൽ അടച്ച് ദ്രോഹിച്ചത് എന്തിനാണെന്നും അയാൾ മറുപടി പറഞ്ഞേ തീരൂവെന്നും അർജ്ജുൻ ആയങ്കി ചോദിച്ചു.
മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും പറഞ്ഞാണ് ആയങ്കി ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.







