ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പൊതു അവധിയായിരിക്കുമെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.അവധി വെള്ളിയാഴ്ചയായതിനാൽ, സാധാരണ ശനി-ഞായർ വാരാന്ത്യം ആചരിക്കുന്ന ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഓഗസ്റ്റ് 28 വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 30 ഞായറാഴ്ച വരെ മൂന്ന് ദിവസത്തെ അവധി ലഭിക്കും, തുടർന്ന് ഓഗസ്റ്റ് 31 തിങ്കളാഴ്ചയായിരിക്കും പ്രവർത്തിദിനം .
ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ മൂന്നാം മാസമായ റബീഅൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് നബിദിനമായി കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







