ചെന്നൈ: സംഗീതാസ്വാദകരുടെ മനസ്സിൽ കൂടുകൂട്ടിയ പ്രശസ്ത പിന്നണി ഗായിക പി സുശീല ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് ചെന്നൈ ആൾവാർപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൃക്ക സംബന്ധമായ രോഗങ്ങൾ ഗായികയ്ക്ക് ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഗായിക, മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് അഞ്ചുതവണ അർഹയായിട്ടുണ്ട്.
