Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 24
    Breaking:
    • സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ; എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
    • പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    • ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    • വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    പുണ്യഗേഹത്തിന്റെ കവാടത്തിൽ ഭക്ത സ്മരണയുടെ താക്കോൽ സ്പർശം, അൽശൈബിയുടെ ജീവിതം പകർത്തിയ അക്സോയി പങ്കിട്ട ഓർമയിലൂടെ…

    മുസാഫിർBy മുസാഫിർ22/06/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഒമർ ഫാറൂഖ് അക്സോയ്
    Share
    WhatsApp Facebook Twitter Telegram LinkedIn


    ജിദ്ദ: ഹജ്ജിന്റെ ആത്മീയ സുകൃതം ഏറ്റുവാങ്ങി ആഗോള മുസ്‌ലിം കൾ വിശുദ്ധ മക്കയോട് വിട പറഞ്ഞു കൊണ്ടിരിക്കെയാണ് പരിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അൽശൈബിയുടെ അകാല വേർപാടിന്റെ വാർത്ത. അൽശൈബിയുടെ മരണത്തിൽ ദു:ഖിക്കുന്നവർക്കൊപ്പം അദ്ദേഹത്തിന്റെ ജീവിതം സമഗ്രമായ ഒരു ഡോക്യൂമെന്ററിയിലൂടെ വരച്ചു കാട്ടിയ തുർക്കി സ്വദേശിയായ ക്യാമറാമാൻ ഒമർ ഫാറൂഖ് അക്സോയിയുമുണ്ട്.

    ഈ ഡോക്യുമെന്ററി ചിത്രം വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ മുതിർന്ന അംഗം ശൈഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയുടെ ബാല്യം, കൗമാരം, മതപഠനം തുടങ്ങി സമസ്ത മേഖലകളും സ്പർശിക്കുന്നതാണ്. നിരവധി ഇസ്ലാമിക പഠനവേദികളിലും സർവകലാശാലകളിലും അക്സോയി ഒപ്പിയെടുത്ത ഡോക്യൂമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിഥി സൽക്കാരത്തിൽ അതീവ തല്പരരായ അൽ ശൈബി കുടുംബത്തെയും അവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സ്വാലിഹ് ശൈബിയേയും ഒരിക്കലും എനിക്ക് മറക്കാനാവില്ല – സൗദി രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ കൂടിയായ ഒമർ അക്സോയി ‘ദ മലയാളം ന്യൂസിനോട് ‘ പറഞ്ഞു.

    സൗദി ഭരണാധികാരികളായ മൂന്ന് രാജാക്കന്മാരുടെയും ചിത്രങ്ങൾ എടുക്കുകയെന്ന അപൂർവ ബഹുമതിയും അക്സോയിക്ക് സ്വന്തം. അൽശൈബി കുടുംബത്തിലെ മൂന്ന് തലമുറകളിൽ പെട്ടവരോടൊപ്പമുള്ള ഫോട്ടോകളും ജിദ്ദ ഹയൽ റൗദയിലെ മനോഹരമായ വീട്ടിലും അകത്തെ സ്റ്റുഡിയോ യിലും ഒമർ അക്സോയി പ്രദർശിപ്പിച്ചിട്ടുണ്ട്. കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല വഹിച്ച 77-മത്തെ സാദിന്‍ ആയിരുന്നു ശൈഖ് സ്വാലിഹ് അല്‍ശൈബി. കഅ്ബാലയത്തിന്റെ കഴുകല്‍ ചടങ്ങില്‍ നൂറിലേറെ തവണ പങ്കെടുത്ത് ഇദ്ദേഹത്തിന്റെ കൈകള്‍ പവിത്ര മാക്കപ്പെട്ടു. കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന വ്യക്തി ‘സാദിന്‍ ‘ എന്ന പേരിലാണ് അറിയപ്പെടുന്നത്.

    വിശുദ്ധ ഹറമിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ തൊഴിലാണ് താക്കോല്‍ സൂക്ഷിപ്പ്. 35 സെന്റീമീറ്റര്‍ നീളമുള്ള, ഇരുമ്പില്‍ നിര്‍മിച്ച കഅ്ബാലയത്തിന്റെ താക്കോല്‍ കൈവശം വെക്കാന്‍ അധികാരമുള്ള ഏക വ്യക്തിയാണ് സാദിന്‍. കഅ്ബാലയത്തെ അണിയിച്ച കിസ് വ മാറ്റല്‍, കഅ്ബാലയം കഴുകല്‍, അത്തര്‍ പൂശല്‍, കഅ്ബാലയം തുറക്കല്‍, അടക്കല്‍ തുടങ്ങി കഅ്ബാലയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല സാദിന് ആണ്.

    ഹറംമതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ശൈഖ് ഡോ. സ്വാലിഹ് അല്‍ശൈബിക്ക് വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ ഔപചാരികമായി കൈമാറുന്നു.


    ‘ത്വല്‍ഹയുടെ മക്കളേ, വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ എക്കാലവും നിങ്ങള്‍ കൈവശം വെക്കുക, അക്രമിയല്ലാതെ ഇത് നിങ്ങളില്‍ നിന്ന് പിടിച്ചുപറിക്കില്ല’ – എന്ന് പ്രവാചകന്‍ പറഞ്ഞ ശൈബ ബിന്‍ ഉസ്മാന്‍ ബിന്‍ അബീത്വല്‍ഹയുടെ സന്തതി പരമ്പരയില്‍ പെട്ട പേരമകനാണ് ഇന്ന് വിട പറഞ്ഞ സ്വാലിഹ് അല്‍ശൈബി. മക്കയില്‍ ജനിച്ച ശൈഖ് സ്വാലിഹ് അല്‍ശൈബി ഇസ്‌ലാമിക് സ്റ്റഡീസില്‍ ആണ് ഡോക്ടറേറ്റ് നേടിയത്. യൂനിവേഴ്‌സിറ്റി പ്രൊഫസറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ചരിത്രത്തിലും വിശ്വാസത്തിലും ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്. പിതൃസഹോദരന്‍ അബ്ദുല്‍ഖാദിര്‍ ത്വാഹാ അല്‍ശൈബി ഹിജ്‌റ 1435 ല്‍ മരണപ്പെട്ടതോടെയാണ് ഡോ. സ്വാലിഹ് അല്‍ശൈബിക്ക് വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല ലഭിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Shaibi Kaaba അൽ ശൈബി
    Latest News
    സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ; എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
    23/08/2025
    പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    23/08/2025
    ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    23/08/2025
    വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    23/08/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.