Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 19
    Breaking:
    • ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    • വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    • സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    • കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    • മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദി പ്രവാസികൾക്ക് അനുഗ്രഹം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ അബ്ശിറിൽ സൗകര്യം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്09/04/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പുതുക്കിയ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗദി ജവാസാത്ത് ഡയറക്ടറേറ്റില്‍ ഓണ്‍ലൈന്‍ ആയി സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ വിദേശികള്‍ക്ക് സൗകര്യമൊരുക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ നിലവില്‍വന്നു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി മുതല്‍ ജവാസാത്ത് ശാഖകളെ നേരിട്ട് സമീപിക്കേണ്ടതില്ല. സേവനം പ്രയോജനപ്പെടുത്താന്‍ വിദേശിയുടെ പ്രായം 18 കവിയണമെന്നും സര്‍വീസ് ചാര്‍ജ് ആയി മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 69 റിയാല്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ ഖിദ്മാത്തീ, ജവാസാത്ത്, ഹവിയ്യതു മുഖീം സേവനങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍ എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.


    പാസ്‌പോര്‍ട്ടിന്റെ വ്യക്തമായ ഫോട്ടോ കോപ്പി അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ അറ്റാച്ച് ചെയ്ത് സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. പാസ്‌പോര്‍ട്ട് നമ്പറും കാലാവധി തീരുന്ന തീയതിയും അബ്ശിര്‍ പ്ലാറ്റ്‌ഫോം ഓട്ടോമാറ്റിക് ആയി റീഡ് ചെയ്യും. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിട്ടില്ല എന്നും തന്റെ പേരില്‍ ഹുറൂബ് ഇല്ല എന്നും വ്യക്തമാക്കി വിദേശി സത്യവാങ്മൂലം നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇഖാമയുടെ പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടാകാനും സുരക്ഷാ വകുപ്പുകള്‍ ബാധകമാക്കിയ നിയന്ത്രണങ്ങള്‍ ഉണ്ടാകാനും പാടില്ല. സേവനം പ്രയോജനപ്പെടുത്തുന്നയാള്‍ ജീവനോടെയുണ്ടാകണമെന്നും നിബന്ധനയുണ്ട്. ഒരു തൊഴിലാളിക്ക് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

    ഇതേ വിദേശിക്ക് മറ്റൊരു പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജവാസാത്തിനെ നേരിട്ട് സമീപിക്കല്‍ നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അപ്‌ഡേറ്റ് ചെയ്തത് എന്ന് തെളിഞ്ഞാല്‍ സേവനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വ്യക്തിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.

    നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആളുടെ ഉത്തരവാദിത്തത്തിലാണ് പുതുക്കിയതോ പുതിയതോ ആയ പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. പഴയ പാസ്‌പോര്‍ട്ട് കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയതാണെങ്കിലും ഇവര്‍ക്ക് പ്രത്യേകമായി പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജവാസാത്ത് ശാഖകളെ നേരിട്ട് സമീപിക്കല്‍ നിര്‍ബന്ധമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Absher Saudi arabia Saudi News
    Latest News
    ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    19/06/2026
    വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    19/06/2026
    സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    19/06/2026
    കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    19/06/2026
    മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    19/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.