Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയി; കാസര്‍ക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
    • സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിങ്കളാഴ്ച വിരമിക്കും
    • കുവൈത്തിൽ സ്വർണ്ണത്തിനും മുകളിലാണ് വെള്ളി
    • പേഴ്‌സനല്‍ ലോണ്‍ എടുക്കുമ്പോള്‍ ഒഴിവാക്കേണ്ട ഏഴ് അബദ്ധങ്ങള്‍
    • സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ഹജ്, ഉംറ സേവനങ്ങൾ കൂടുതൽ സുഗമമാക്കാൻ നുസുക് ആപ്പ് പരിഷ്‌കരിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡോ. തൗഫീഖ് അല്‍റബീഅ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഹജും ഉംറയുമായും ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സമഗ്ര പ്ലാറ്റ്‌ഫോം ആയ നുസുക് ആപ്പ് പരിഷ്‌കരിക്കുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ആപ്പ് പരിഷ്‌കരിക്കാന്‍ ഉപയോക്താക്കളുടെ നിര്‍ദേശങ്ങളും ആശയങ്ങളും കേള്‍ക്കാനും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ഥാടകര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കാനും ശ്രമിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

    ഹജ്, ഉംറ അനുഭവം മെച്ചപ്പെടുത്താനുള്ള വിഷന്റെ ഭാഗമായി സൗദി അറേബ്യ നല്‍കുന്ന പ്രധാന സാങ്കേതിക ടൂളുകളില്‍ ഒന്നാണ് നുസുക് ആപ്പ്. ഉംറ, റൗദ സിയാറത്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യല്‍, പെര്‍മിറ്റ് ഇഷ്യു ചെയ്യല്‍, ഗൈഡിംഗ് മാപ്പുകള്‍ ലഭ്യമാക്കല്‍ അടക്കമുള്ള സേവനങ്ങള്‍ നുസുക് ആപ്പിലുണ്ട്. ആപ്പ് പരിഷ്‌കരിക്കാന്‍ സഹായിക്കുന്ന ആശയങ്ങളും നിര്‍ദേശങ്ങളും സൗദി പൗരന്മാരില്‍ നിന്നും വിദേശികളില്‍ നിന്നും ലോക രാജ്യങ്ങളിലെങ്ങുമുള്ള ഹജ്, ഉംറ തീര്‍ഥാടകരില്‍ നിന്നും ഹജ്, ഉംറ മന്ത്രാലയം സ്വീകരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഹജ്, ഉംറ തീര്‍ഥാടകരെ സേവിക്കുന്ന സാങ്കേതിക സേവനങ്ങളും പശ്ചാത്തല സൗകര്യങ്ങളും വികസിപ്പിക്കാന്‍ സൗദി അറേബ്യ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നുസുക് ആപ്പ് വികസിപ്പിക്കുന്നത്. മുഴുവന്‍ തീര്‍ഥാടകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന സമ്പൂര്‍ണ ടൂള്‍ ആയി നുസുക് ആപ്പിനെ മാറ്റാനാണ് ഹജ്, ഉംറ മന്ത്രാലയം ശ്രമിക്കുന്നത്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Nusuk Umrah
    Latest News
    ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയി; കാസര്‍ക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
    29/06/2025
    സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിങ്കളാഴ്ച വിരമിക്കും
    29/06/2025
    കുവൈത്തിൽ സ്വർണ്ണത്തിനും മുകളിലാണ് വെള്ളി
    29/06/2025
    പേഴ്‌സനല്‍ ലോണ്‍ എടുക്കുമ്പോള്‍ ഒഴിവാക്കേണ്ട ഏഴ് അബദ്ധങ്ങള്‍
    29/06/2025
    സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.