കോട്ടയം- ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂരിലെ വിജയത്തിലൂടെ തന്റെ പ്രിയ ചങ്ങാതിയുടെ ഓര്‍മ്മകള്‍ ജാജ്വലമായി നില്‍ക്കുന്നുവെന്നും ആര്യാടന്‍ മുഹമ്മദ് വീണ്ടും തിരിച്ചുവന്നിരിക്കുന്നുവെന്നും മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ എകെ ആന്റണി. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇനിയങ്ങോട്ട് പിണറായി സര്‍ക്കാര്‍ സാങ്കേതികം മാത്രമായിരിക്കും. അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. ഇനിയുള്ള പിണറായി ഗവണ്‍മെന്റ് കെയര്‍ടേക്കര്‍ സര്‍ക്കാറാണ്. മന്ത്രിമാരും എല്ലാവരും അത് ഓര്‍ക്കണം. അന്ധമായി സര്‍ക്കാരിനെ അനുകരിക്കുന്നവര്‍ ഓര്‍ക്കണം. കേരളത്തിന്റെ ജനങ്ങളുടെ മുമ്പില്‍ ഭരണം തീര്‍ന്നിരിക്കുന്നുവെന്നും ആന്റണി വ്യക്തമാക്കി. ഐക്യജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തില്‍ നേതാക്കളും പ്രവര്‍ത്തകരും അഹങ്കരിക്കുന്നില്ല. ജനങ്ങളുടെ വിജയമാണ്. ആഹ്ലാദിക്കാം. അഹങ്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group