Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    • പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    • ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    • അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    • ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ, ദക്ഷിണാഫ്രിക്കയെ നേരിടും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2024 Latest Cricket 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    India_england cricket
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗയാന: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെ ദക്ഷിണാഫ്രിക്ക അറുപത് റൺസിന് തോൽപ്പിച്ചു.

    മഴ കാരണം ഇടക്ക് മുടങ്ങിയ കളി പുനരാരംഭിച്ച ശേഷം ഇന്ത്യ മികച്ച സ്കോറിലേക്ക് ഉയർന്നിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. നായകൻ രോഹിത് ശർമ്മ 39 പന്തിൽ 57 റൺസ് നേടിയതാണ് ഇന്ത്യക്ക് കരുത്തായത്. സൂര്യകുമാർ യാദവ് 36 പന്തിൽ 47 ഉം ഹാർദിക് പാണ്ഡേ 13 പന്തിൽ 23 ഉം രവീന്ദ്ര ജഡേജ് 9 പന്തിൽ 17 ഉം അക്സർ പട്ടേൽ ആറു പന്തിൽ പത്തു റൺസും നേടി. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയിൽ ക്രിസ് ജോർദാന് മൂന്നു വിക്കറ്റ് ലഭിച്ചു. മൂന്നോവറിൽ 37 റൺസ് വഴങ്ങിയായിരുന്നു മൂന്നു വിക്കറ്റ് നേട്ടം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യക്ക് തുടക്കത്തിൽതന്നെ മുൻ നായകൻ വിരാട് കോലിയെ നഷ്ടമായിരുന്നു. മൂന്നാമത്തെ ഓവറിൽ ടോപ് ലേയുടെ പന്തിൽ കോലി പുറത്തായി. ഒൻപത് റൺസായിരുന്നു കോലി നേടിയത്. ആറാമത്തെ ഓവറിൽ റിഷഭ് പന്തും പുറത്ത്. കുറാന്റെ പന്തിൽ ബാരിസ്റ്റോവിന് ക്യാച്ച്.
    ഇന്ത്യ രണ്ടിന് 65 എന്ന നിലയിൽ എത്തിയ വേളയിൽ മഴയെത്തി. ഈ സമയത്ത് 26 പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും ഏഴ് പന്തില്‍ 13 റണ്‍സുമായി സൂര്യകുമാര്‍ യാദവുമായിരുന്നു ക്രീസില്‍.

    മഴ മാറി കളി തുടങ്ങിയതോടെ ഇന്ത്യ ഫോമിലേക്കുയർന്നു. ഇന്ത്യയുടെ അടുത്ത വിക്കറ്റ് തെറിപ്പിക്കാൻ ഇംഗ്ലണ്ടിന് പതിനാലാമത്തെ ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ടീമിന്റെ സ്കോർ 113-ൽ എത്തി നിൽക്കേ രോഹിത് ശർമ്മ പുറത്തായി.

    മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നാലാമത്തെ ഓവരറിലെ ആദ്യ പന്തിൽ നായകൻ ജോസ് ഭട്ട്ലറിനെ നഷ്ടമായി. പതിനഞ്ച് പന്തിൽ 23 റൺസെടുത്ത ഭട്ട്ലറിനെ അക്സർ പട്ടേലിന്റെ പന്തിൽ റിഷഭ് പന്ത് പിടികൂടി. ഇംഗ്ലണ്ട് നിരയിൽ ഒരാൾക്ക് പോലും മുപ്പത് റൺസ് കടക്കാനായില്ല. ഹാരി ബ്രൂക്കാണ് ടോപ് സ്കോറർ. 19 പന്തിൽ 25 റൺസ്.


    ഇന്ത്യയുടെ അക്സർ പട്ടേലും കുൽദീപ് യാദവുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇരുവരും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. നാലോവർ എറിഞ്ഞ പട്ടേൽ 23 ഉം കുൽദീപ് യാദവ് 19 ഉം റൺസ് മാത്രമാണ് വഴങ്ങിയത്.

    ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് ടോസും വൈകിയിരുന്നു. പിന്നീട് മല്‍സരം തുടങ്ങുകയായിരുന്നു. എന്നാല്‍ വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

    മറ്റൊരു സെമിയിൽ അഫ്ഗാൻ 9 വിക്കറ്റിന് പരാജയപ്പെട്ടു. ഓസ്ട്രേലിയയെ പുറത്താക്കി സെമിയിലെത്തിയ അഫ്ഗാൻ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ പകച്ചുപോയി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 56 റൺസെടുത്ത് പുറത്തായി. അമാനുള്ള ഉമർസായി മാത്രം പത്തു റൺസ് നേടി. ബാക്കി എല്ലാവരും പത്തിന് താഴെ റൺസ് മാത്രം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അറുപത് റൺസെടുത്തു. ക്വിന്റോൺ ഡി കോക്കിനെ മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. രണ്ടാമത്തെ ഓവറിൽ ഫസൽ ഹഖ് ഫാറൂഖിക്കായിരുന്നു വിക്കറ്റ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket England India
    Latest News
    മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    09/05/2025
    പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    09/05/2025
    ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    09/05/2025
    അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    09/05/2025
    ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.