ദുബായ്- ഈ വർഷം മേഖലയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് വിമാനത്താവളം ലക്ഷ്യമാക്കി 17 ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും 111 ഭീഷണി മുന്നറിയിപ്പുകളും വന്നതായി വിമാനത്താവളം സി ഇ ഒ പോൾ ഗ്രിഫിത്സ്. മിസൈൽ ആക്രമണത്തെയും ഭീഷണികളെയും വിമാനത്താവളം ഫലപ്രദമായി നേരിട്ടതായും ദുബായിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന മിസൈലുകൾ ചെറിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പരിക്കേറ്റവരെല്ലാം സുഖം പ്രാപിച്ചു. പ്രതിസന്ധി കാലത്തും ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് കൈവരിച്ചതായും പോൾ ഗ്രിഫിത്സ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







