Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    • നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    • അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    • ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    • വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ആക്രമണം തുടരുമെന്ന് ഹൂത്തികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/01/2025 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യെമനിലെ ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി, ഗ്രൂപ്പിന്റെ അല്‍മസീറ ടി.വി ചാനലില്‍ പ്രസംഗിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ – പതിനഞ്ചു മാസം നീണ്ട ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്നും കരാര്‍ ലംഘിച്ചാല്‍ ആക്രമണം തുടരുമെന്നും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു. ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ യെമന്‍ തീരത്തിനു സമീപം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നിരന്തരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്ന ഹൂത്തികള്‍, ഗാസ സംഘര്‍ഷം അവസാനിച്ചാല്‍ ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തുമെന്ന് വളരെക്കാലമായി പറഞ്ഞിരുന്നു.

    2023 നവംബറില്‍ ഹൂത്തികള്‍ ആരംഭിച്ച ആക്രമണങ്ങള്‍ അന്താരാഷ്ട്ര വാണിജ്യത്തെ തടസ്സപ്പെടുത്തി. ചില കപ്പലുകള്‍ സൂയസ് കനാലിനു പകരം ദക്ഷിണാഫ്രിക്കക്ക് ചുറ്റുമുള്ള ദീര്‍ഘദൂര പാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി. ഇത് ഇന്‍ഷുറന്‍സ് നിരക്കുകള്‍, ഡെലിവറി ചെലവുകള്‍, സമയം എന്നിവ വര്‍ധിക്കാന്‍ കാരണമായി. ഇത് ആഗോള തലത്തില്‍ പണപ്പെരുപ്പം വര്‍ധിച്ചേക്കുമെന്ന ഭയത്തിന് ഇടയാക്കി. 2014 അവസാനത്തോടെ യെമനില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഹൂത്തികള്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ യെമന്റെ മിക്ക ഭാഗങ്ങളും നിയന്ത്രിക്കുന്നു. പതിനഞ്ചു മാസത്തിനിടെ ഹൂത്തികള്‍ രണ്ട് കപ്പലുകള്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും നാലു കപ്പല്‍ ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യെമനില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഇസ്രായിലിനു നേരെ ഹൂത്തികള്‍ പലതവണ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഹൂത്തി ലക്ഷ്യങ്ങള്‍ ആക്രമിച്ച് ഇസ്രായില്‍ ഇതിന് തിരിച്ചടി നല്‍കി. കഴിഞ്ഞയാഴ്ച ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ യെമനില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള രണ്ട് തുറമുഖങ്ങളിലും ഒരു വൈദ്യുതി നിലയത്തിലും ബോംബാക്രമണം നടത്തിയിരുന്നു.

    ഗാസയിലെങ്ങും ആഘോഷം, ആഹ്ലാദം പ്രകടിപ്പിച്ച് ജനങ്ങള്‍ തെരുവുകളില്‍

    ഹൂത്തികള്‍ക്കെതിരായ ആക്രമണം ഇസ്രായില്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് കഴിഞ്ഞ മാസം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചെങ്കടലിലെ വാണിജ്യപാത സംരക്ഷിക്കാന്‍ 2023 ഡിസംബറില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് അമേരിക്ക ഒരു ബഹുരാഷ്ട്ര ഓപ്പറേഷന്‍ ആരംഭിക്കുകയും ഹൂത്തികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളും ഹൂത്തി ശക്തികേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആവര്‍ത്തിച്ച് വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ശക്തമായ ഹൂത്തി ആക്രമണങ്ങള്‍ തടയാനും പ്രധാന സമുദ്ര വ്യാപാര പാത സംരക്ഷിക്കാനും കഴിഞ്ഞ ഫെബ്രുവരിയില്‍ യൂറോപ്യന്‍ യൂണിയന്‍ ആസ്പിഡെസ് എന്നറിയപ്പെടുന്ന സ്വന്തം ചെങ്കടല്‍ ദൗത്യം ആരംഭിച്ചു.

    ഇറാന്റെ ഇസ്രായേല്‍ വിരുദ്ധ, പാശ്ചാത്യ വിരുദ്ധ പ്രാദേശിക സായുധ സംഘങ്ങളുടെ സഖ്യമായ ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിലെ ഏറ്റവും പുതിയ ഘടകമാണ് ഹൂത്തികള്‍. ഹമാസ്, ലെബനോനിലെ ഹിസ്ബുല്ല, ഇറാഖിലെ ശിയാ സായുധ ഗ്രൂപ്പുകള്‍ എന്നിവയും ഇറാന്റെ പ്രാദേശിക സായുധ സംഘങ്ങളില്‍ ഉള്‍പെടുന്നു. ഹമാസിനും ലെബനോനിലെ ഹിസ്ബുല്ലക്കും ഇസ്രായേല്‍ ഗുരുതരമായ പ്രഹരങ്ങളേല്‍പിച്ചു. അവരുടെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയും ആയുധശേഖരം കുറക്കുകയും ചെയ്തു. ഇതിന്റെ അനന്തരഫലമെന്നോണം സിറിയയില്‍ പതിറ്റാണ്ടുകളായി നിലനിന്ന ബശാര്‍ അസദ് ഭരണകൂടവും അട്ടിമറിക്കപ്പെട്ടു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ceasefire Gaza houthi Israle Yemen
    Latest News
    മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    12/05/2025
    നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    12/05/2025
    അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    12/05/2025
    ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    12/05/2025
    വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.