മനാമ- ബഹ്റൈന്റെ തലസ്ഥാന നഗരമായ മനാമയുടെ ഹൃദയഭാഗത്തുള്ള തിരക്കേറിയ മനാമ സൂക്കിലാണ് ഇന്ന് തീപ്പിടിത്തമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സൂഖിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസും ഉടൻ രംഗത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
തീപിടിത്തത്തിൻ്റെ കാരണവും നാശനഷ്ടത്തിൻ്റെ വ്യാപ്തിയും ഇതേവരെ പുറത്തുവന്നിട്ടില്ല. ആളപായമുള്ളതായും റിപ്പോർട്ടില്ല.
മനാമ സൂഖ് പ്രദേശത്തിന് സമീപമുള്ള പ്രദേശവാസികളും സന്ദർശകരും പ്രദേശത്തുനിന്ന് മാറിനിൽക്കാൻ അധികൃതർ ആഹ്വാനം ചെയ്തു. കുവൈത്തിൽ അമ്പതോളം പേർ തീപ്പിടിത്തതിൽ മരിച്ച വാർത്തയുടെ ഞെട്ടൽ മാറുംമുമ്പാണ് ബഹ്റൈനിൽനിന്നും തീപ്പിടിത്തം റിപ്പോർട്ട് ചെയ്യുന്നത്.
