തിരുവനന്തപുരം-കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി. പട്ടം എസ് യു ടി ആശുപത്രിയിലാണ് വി എസ് അച്യുതാനന്ദന് ചികിത്സയിലുള്ളത്. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി ചികിത്സയുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി കാലത്ത് പതിനൊന്നേ പതിനഞ്ചോടെയാണ് ആശുപത്രിയിലെത്തിയത്. അതേസമയം വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ‘ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ട്. ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഡിയോളജിസ്്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ വിശദീകരിക്കുന്നു.
Saturday, September 5
Breaking:
- സൗദി അറേബ്യക്ക് അമേരിക്കയിൽ നിന്ന് 575 കോടി ഡോളറിന്റെ പുതിയ ആയുധങ്ങൾ
- ഇറാനിലെ പിക്കാക്സ് പർവതം യു.എസ് ഉടൻ ആക്രമിച്ചേക്കുമെന്ന് ട്രംപ്
- ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
- തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം
- സുഡാൻ ആഭ്യന്തര സംഘർഷത്തിൽ പങ്കില്ലെന്ന് യു.എ.ഇ
