Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 15
    Breaking:
    • ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനമായി വരുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ്?
    • ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്
    • ഇന്നത്തെ സ്വാതന്ത്ര്യദിനം പ്രൊഫ. ത്രിപാഠിക്ക് ഐക്യദാർഢ്യ ദിവസം, ഉപവാസവുമായി ഫലസ്തീനൊപ്പം..
    • ചരിത്രത്തിലാദ്യം; 5 കിലോമീറ്റർ ആഴത്തിലേക്ക് ജലയാത്രികരെ അയച്ച് ഇന്ത്യ
    • അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്, വിദേശികൾ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഇഎംഎസ് സർക്കാരിനെതിരെ ബ്രിട്ടീഷ് ചാരസംഘടന പ്രവർത്തിച്ചു; വെളിപ്പെടുത്തലുമായി ബ്രിട്ടിഷ് പുസ്തകം

    ലണ്ടനിലെ കിങ്സ് കോളജിൽ ലക്ചററായ പോൾ മക്ഗാറാണ് തന്റെ പുസ്തകത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2025 Latest Kerala Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇഎംഎസ് സർക്കാരിനെതിരെ ബ്രിട്ടീഷ് ചാരസംഘടനകൾ പ്രവർത്തിച്ചെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷുകാരന്റെ പുസ്തകം. ‘സ്പൈയിങ് ഇൻ സൗത്ത് ഏഷ്യ: ബ്രിട്ടൻ, ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് ഇന്ത്യാസ് സീക്രട്ട് വാർ’ എന്ന പുസ്തകത്തിലാണു ബ്രിട്ടീഷ് ചാരസംഘടനകളായ എംഐ6, എംഐ5 എന്നിവ സർക്കാരിനെതിരെ പ്രവർത്തിച്ചെന്ന വെളിപ്പെടുത്തൽ. ലണ്ടനിലെ കിങ്സ് കോളജിൽ ലക്ചററായ പോൾ മക്ഗാറാണ് തന്റെ പുസ്തകത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ജവാഹർലാൽ നെഹ്റു സർക്കാരും ഇവർക്കൊപ്പം പ്രവർത്തിച്ചുവെന്നും പുസ്തകത്തിലൂടെ പോൾ പറയുന്നു.

    കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ വന്നതിന്റെ ആശങ്ക യുഎസ് എംബസിയുമായി മാൽക്കം മക്ഡൊണാൾഡ് പങ്കുവെച്ചിരുന്നു. 1960 വരെ ഇന്ത്യയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായിരുന്ന മാൽക്കം മക്ഡൊണാൾഡ്. മുതിർന്ന കോൺഗ്രസ് നേതാക്കളെ ബ്രിട്ടനിൽ എത്തിച്ചു കമ്യൂണിസ്റ്റ് ഭരണത്തിന്റെ അപകടത്തക്കുറിച്ചു ബോധ്യപ്പെടുത്താൻ ബ്രിട്ടീഷ് ചാരൻമാർ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്നു പദ്ധതിയിട്ടെന്ന് പോൾ പുസ്തകത്തിൽ പറയുന്നുണ്ട്. കമ്യൂണിസ്റ്റ് ഭരണത്തെ എങ്ങനെ നേരിടണമെന്നും ഇവർ പദ്ധതിയിട്ടിരുന്നതായി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അടുത്തിടെ ബ്രിട്ടൻ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് പോൾ ഇക്കാര്യങ്ങൾ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1958ൽ അന്നത്തെ ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്ന ബി.എൻ. മുള്ളിക്ക് സംയുക്ത നീക്കത്തിനു ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് അനുമതി നൽകി. കോമൺവെൽത്ത് സെക്രട്ടറി ലോർഡ് ഹോം ഡൽഹിയിലെത്തി അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഗോവിന്ദ് പന്ത്, ധനമന്ത്രി മൊറാർജി ദേശായി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതി വാങ്ങാനായിരുന്നു ഇത്. എന്നാൽ, നെഹ്റു അത്ര താൽപര്യം കാണിച്ചില്ല. എങ്കിലും ഐബി പദ്ധതിയുടെ ഭാഗമായി പലരും ലണ്ടനിൽ എത്തി പരിശീലനം നേടിയെന്നും പോളിന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #themalayalamnews british book ems government Espionage latest news
    Latest News
    ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനമായി വരുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ്?
    15/08/2025
    ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്
    15/08/2025
    ഇന്നത്തെ സ്വാതന്ത്ര്യദിനം പ്രൊഫ. ത്രിപാഠിക്ക് ഐക്യദാർഢ്യ ദിവസം, ഉപവാസവുമായി ഫലസ്തീനൊപ്പം..
    15/08/2025
    ചരിത്രത്തിലാദ്യം; 5 കിലോമീറ്റർ ആഴത്തിലേക്ക് ജലയാത്രികരെ അയച്ച് ഇന്ത്യ
    15/08/2025
    അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്, വിദേശികൾ അറസ്റ്റിൽ
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.