സ്പോർട്ടിംഗ് ഡയറക്ടറായി ചുമതലയേറ്റു
റിയാദ്- സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ ഹിലാലിന്റെ സ്പോർട്ടിംഗ് ഡയറക്ടറായി റിച്ചാർഡ് ഹ്യൂസ് ചുമതലയേറ്റു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റിച്ചാർഡ് ഹ്യൂസ് സൗദി പ്രോ ലീഗിലെ വമ്പന്മാരായ അൽ ഹിലാലിലേക്കെത്തിയത്. മുൻ സ്കോട്ടിഷ് ഫുട്ബോളറും സ്പോർട്ടിംഗ് എക്സിക്യൂട്ടീവുമായ റിച്ചാർഡ് ഹ്യൂസ് 2024ൽ ബോൺമൗത്തിൽ നിന്നാണ് ലിവർപൂളിലെത്തുന്നത്
റിച്ചാർഡ് ഹ്യൂസിനൊപ്പം ലിവർപൂളിന്റെ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാർക്ക് ബർച്ചിൽ അൽ ഹിലാലിന്റെ പുതിയ റിക്രൂട്ട്മെന്റ് ഡയറക്ടറായി ചുമതലയേറ്റു. അൽ ഹിലാലിന്റെ സ്കൗട്ടിംഗ് ഡയറക്ടറായി ലിവർപൂളിലുണ്ടായിരുന്ന ക്രെയ്ഗ് മക്കീയും ചുമതലയേറ്റു.അൽ ഹിലാൽ താരങ്ങളുടെ ട്രാൻസ്ഫർ രീതികൾ കൂടുതൽ കാര്യക്ഷമമാക്കാനും ലോകോത്തര സ്കൗട്ടിംഗ് ശൃംഖല കെട്ടിപ്പടുക്കാനുമാണ് ഹ്യൂസും സംഘവും ലക്ഷ്യമിടുന്നത്.







