Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ദോശ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
    • ഒന്നല്ല, രണ്ട് കൊലപാതകങ്ങൾ; 36 വർഷങ്ങൾക്കു മുമ്പ് രണ്ടാമതൊരു കൊല കൂടി ചെയ്തെന്ന് മുഹമ്മ​ദലി
    • 100 കോടി ഭക്ഷണപ്പൊതി പദ്ധതി പൂര്‍ത്തീകരിച്ചതായി ശൈഖ് മുഹമ്മദ്
    • നിപ സമ്പര്‍ക്കപ്പട്ടിക; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 345 പേര്‍
    • വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    മനസ്സ് വേദനിച്ചു; വിമർശിച്ചതിനും തിരുത്തിയതിനും നന്ദി അറിയിച്ച്‌ നടൻ മോഹൻലാൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: അമ്മയുടെ നേതൃത്വത്തിൽ ഇരുന്നപ്പോഴുണ്ടായ വിവാദങ്ങൾ മനസ് വേദനിപ്പിച്ചുവെന്ന് നടൻ മോഹൻലാൽ. എല്ലാവർക്കും നന്ദി, പുതിയ നേതൃത്വം ഉണ്ടാകുമെന്നാണ് ശുഭപ്രതീക്ഷ. വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്നും അമ്മ ഭരണസമിതി പിരിച്ചുവിട്ടുള്ള രാജിക്കത്തിൽ മോഹൻലാൽ കുറിച്ചു.

    mohanlal new telugu movie with kortala siva

    ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെയാണ് അമ്മയിലെ ഉത്തരവാദപ്പെട്ട ഭാരവാഹികൾക്കെതിരേ നടിമാർ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചത്. തുടർന്ന് പലർക്കും രാജിവെക്കേണ്ടിയും വന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും അമ്മക്ക് വീഴ്ച പറ്റിയെന്നും പല സഹഭാരവാഹികളും താരങ്ങളും കടുത്ത വിമർശം ഉന്നയിക്കുകകൂടി ചെയ്തതോടെ സംഘടന ആടിയുലയുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് ചേർന്ന ഓൺലൈൻ എക്‌സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായ ഭിന്നത കൊടുമുടിയിൽ എത്തുകയും അവസാനം സംഘടന പിരിച്ചുവിടൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. ലൈംഗിക വിവാദത്തെ തുടർന്ന് അമ്മ ജനറൽസെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖിനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനും അടക്കം സ്ഥാനങ്ങളിൽനിന്ന് രാജിവെക്കേണ്ടി വന്നെങ്കിലും ഈ വിവാദങ്ങളിലൊന്നും പ്രതികരിക്കാതെ മൗനം പാലിച്ചിരിക്കുകയായിരുന്നു അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ. ഇന്ന് രാജിക്കത്തിൽ ‘ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ്’ മോഹൻലാൽ അറിയിച്ചത്. ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മറ്റ് കാര്യങ്ങൾക്കുമായി നിലവിലുള്ള ഭരണസമിതി താത്കാലിക സംവിധാനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

    മോഹൻലാലിന്റെ രാജിക്കത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:

    ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യദൃശ്യഅച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.

    രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

    ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    actor mohanlal Amma Resignation
    Latest News
    ദോശ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
    05/07/2025
    ഒന്നല്ല, രണ്ട് കൊലപാതകങ്ങൾ; 36 വർഷങ്ങൾക്കു മുമ്പ് രണ്ടാമതൊരു കൊല കൂടി ചെയ്തെന്ന് മുഹമ്മ​ദലി
    05/07/2025
    100 കോടി ഭക്ഷണപ്പൊതി പദ്ധതി പൂര്‍ത്തീകരിച്ചതായി ശൈഖ് മുഹമ്മദ്
    05/07/2025
    നിപ സമ്പര്‍ക്കപ്പട്ടിക; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 345 പേര്‍
    05/07/2025
    വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.