Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 10
    Breaking:
    • ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ മഅ്ദിൻ അക്കാദമി
    • മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ.ഫാമിലി സമ്മിറ്റ് പ്രൗഢമായി സമാപിച്ചു; പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ വേണമെന്ന്സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
    • കൊളംബിയയിൽ ശക്തമായ ഭൂചലനം; കലിയിൽ 20 കെട്ടിടങ്ങൾ തകർന്നു വീണു; മരണം മുപ്പത് കവിഞ്ഞു
    • ‘സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല’: പി എം എ സലാം
    • ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല’: പി എം എ സലാം

    Mujeeb PBy Mujeeb P10/08/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    മലപ്പുറം: സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സമൂഹത്തില്‍ വര്‍ഗീയതയും വിദ്വേഷവും പരത്തുന്നവര്‍ക്കുമെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം. ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഉദ്യോഗക്കസേരയില്‍ ഇരുന്ന് പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ലെന്നു പി എം എ സലാം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. സമൂഹത്തില്‍ വര്‍ഗീയത പറഞ്ഞും വിദ്വേഷം പരത്തിയും വെല്ലുവിളികള്‍ ഉയര്‍ത്തിയും നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവര്‍ അഴികള്‍ എണ്ണേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത കാര്യവും ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ ജയിലിലടച്ചകാര്യവും സലാം ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം ഒളിച്ചുകടത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് മൂക്കുകയറിട്ടുവെന്നും നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തുവെന്നും കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാന്‍ ശ്രമിച്ച അണ്ടര്‍ സെക്രട്ടറിയോട് വീട്ടിലിരിക്കാനും പറഞ്ഞിട്ടുണ്ടെന്നും പി എം സലാം ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കി.

    ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘എക്യ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഉദ്യോഗക്കസേരയില്‍ ഇരുന്ന് പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ആസൂത്രണം ചെയ്യുന്നവരോട് ഒരു കാര്യം വ്യക്തമായി പറയുകയാണ്: ഐക്യ ജനാധിപത്യ മുന്നണിയുടെ പാരമ്പര്യത്തെയും അഭിമാനത്തെയും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല.
    സമൂഹത്തില്‍ വര്‍ഗീയത പറഞ്ഞും വിദ്വേഷം പരത്തിയും വെല്ലുവിളികള്‍ ഉയര്‍ത്തിയും നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവരോടും പറയാനുള്ളത്: നിങ്ങള്‍ അഴികള്‍ എണ്ണേണ്ടി വരും.
    സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.
    ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ ജയിലിലടച്ചു.
    സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം ഒളിച്ചുകടത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് മൂക്കുകയറിട്ടു.
    നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ടി.ജി. മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു.
    കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാന്‍ ശ്രമിച്ച അണ്ടര്‍ സെക്രട്ടറിയോട് വീട്ടിലിരിക്കാനും പറഞ്ഞിട്ടുണ്ട്’.

    അഡ്വ. പി എം എ സലാം
    മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ADV PMA SALAM muslim laegue UDF
    Latest News
    ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ മഅ്ദിൻ അക്കാദമി
    10/08/2026
    മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ.ഫാമിലി സമ്മിറ്റ് പ്രൗഢമായി സമാപിച്ചു; പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ വേണമെന്ന്സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
    10/08/2026
    കൊളംബിയയിൽ ശക്തമായ ഭൂചലനം; കലിയിൽ 20 കെട്ടിടങ്ങൾ തകർന്നു വീണു; മരണം മുപ്പത് കവിഞ്ഞു
    10/08/2026
    ‘സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല’: പി എം എ സലാം
    10/08/2026
    ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    10/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.